Advertisment

നീണ്ട പതിനാല് മാസങ്ങൾ ക്കു ശേഷം കുവൈത്തിലെ സിനിമ ശാലകൾ തുറക്കുന്നു; പ്രവേശനം ഇങ്ങിനെ

New Update

കുവൈറ്റ്‌: കുവൈത്തിലെ സിനിമ ശാലകൾ തുറന്നു പ്രവർത്തിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന കുവൈത്ത് കാബിനറ്റ്‌ അനുമതി നൽകി . കഴിഞ്ഞ വർഷം മാർച്ചിൽ ആണ് കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് സിനിമാ ശാലകൾ അടച്ചു പൂട്ടിയത് .

Advertisment

publive-image

നീണ്ട 14 മാസത്തിന് ശേഷം ആരാഗ്യമന്ത്രാലയം കടുത്ത നിയന്ത്രണങ്ങളോടെയാണ് ഇദിനോട് അനുബന്ധിച്ച്‌ സിനിമ ശാലകൾ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയിരിക്കുന്നത്.  ടിക്കറ്റ് ബുക്ക് ചെയുന്നതിന് മുൻപ് ആരാഗ്യമന്ത്രാലയം ഇമ്യൂണിറ്റി ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്തു നിങ്ങളുടെ വിവരങ്ങൾ ആഡ് ചെയ്യണം.

കോവിഡ് വാക്സിൻ ആദ്യ ഡോസ് എടുത്തു 5 ആഴ്ചകൾ പൂർത്തിയായവർക്കും രണ്ടാം ഡോസ് എടുത്തു രണ്ടു ആഴ്ച പൂർത്തിയായവർക്കുമാണ് പ്രവേശനം ലഭിക്കുന്നത്.  ഇമ്യൂണിറ്റി ആപ്ലിക്കേഷനിൽ പച്ച സിഗ്നൽ തെളിഞ്ഞാൽ നിങ്ങൾക്ക് സിനിമ ശാലകളിൽ പ്രവേശനത്തിന് യോഗ്യത ഉണ്ടായിരിക്കുന്നതാണ് .

publive-image

ഇമ്യുണിറ്റി ആപ്ലിക്കേഷൻ യോഗ്യത ഇല്ലാതെ ടിക്കറ്റ് ബുക്ക് ചെയ്‌താൽ പ്രവേശനം ലഭിക്കുയില്ല.  അത്തരം സന്ദര്‍ഭത്തില്‍ ടിക്കറ്റ് നിരക്ക് തിരികെ ലഭിക്കുകയില്ല എന്ന് സിനിമ ശാല അധികൃതർ വ്യക്തമാക്കുന്നു.

അതെ സമയം കാബിനറ്റ്‌ തീരുമാന പ്രകാരം വൈകുന്നേരം 8മണി വരെയായിരിക്കും പ്രദർശനം. ആദ്യ പ്രദർശനത്തിൽ മഞ്ജു വാര്യാർ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചതുർമുഖവും ബോളിവുഡ് സൂപ്പർ സ്റ്റാർ സൽമാൻ ഖാൻ നായകനായ രാധെയും വിവിധ ഹോളിവുഡ് അറബിക് സിനിമകളും പ്രദർശനത്തിനുണ്ട്.

kuwait news
Advertisment