Advertisment

കുവൈത്തിൽ സ്വദേശികൾക്കും വിദേശികൾക്കും സർക്കാർ സേവനങ്ങളുമായും ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ട പരാതികൾ സമർപ്പിക്കുന്നതിനു ഇലക്ട്രോണിക് പ്ലാറ്റ്ഫോം

New Update

കുവൈത്ത് : കുവൈത്തിൽ സ്വദേശികൾക്കും വിദേശികൾക്കും സർക്കാർ സേവനങ്ങളുമായും ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ട പരാതികൾ സമർപ്പിക്കുന്നതിനു 'തവസുൽ ' എന്ന പേരിലുള്ള ഇലക്ട്രോണിക് പ്ലാറ്റ്ഫോം ചൊവ്വാഴ്ച പുറത്തിറക്കും.

Advertisment

publive-image

ജാബർ കൾച്ചറൽ സെന്ററിൽ വെച്ച് ആയിരിക്കും 'തവസ്സുൽ' പ്ലാറ്റ്ഫോം ' ഔദ്യോഗികമായി പുറത്തിറക്കുക. ഇതൊടനുബന്ധിച്ച് വിവിധ സർക്കാർ വകുപ്പുകളിലെ അണ്ടർസെക്രട്ടറിമാർ, അസിസ്റ്റന്റ് അണ്ടർ സെക്രട്ടറിമാർ, ഇൻഫർമേഷൻ സിസ്റ്റംസ് ഉദ്യോഗസ്ഥർ, പൗരസേവന വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥർ സാങ്കേതിക വിദഗ്ദർ എന്നിവരെ ഉൾപ്പെടുത്തി ഇത് കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലന ശിൽപശാലയും സംഘടിപ്പിക്കും.

രാജ്യത്തെ സ്വദേശികൾക്കും താമസക്കാരായ എല്ലാ പ്രവാസികൾക്കും സർക്കാർ ഇടപാടുകളുമായും ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ട എല്ലാ പരാതികൾ സമർപ്പിക്കുവാനും അവയുടെ തുടർ നടപടികൾ അറിയുവാനും തവസ്സുൽ പ്ലാറ്റ് ഫോം വഴി സാധ്യമാകും.

മാത്രവുമല്ല പ്ലാറ്റ് ഫോമിൽ സമർപ്പിക്കപ്പെട്ട എല്ലാ പരാതികളും പ്രധാന മന്ത്രിക്കും മറ്റു മന്ത്രിമാർക്കും നേരിട്ട് എത്തുകയും ചെയ്യും എന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത. പ്രതിവാര മന്ത്രി സഭാ യോഗത്തിൽ ഗുരുതരമായ പരാതികൾ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് വിശദീകരണം തേടുന്നതിനും പ്രത്യേക സമിതി രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്.

രാജ്യത്തെ സർക്കാർ സേവനങ്ങളും ഉദ്യോഗസ്ഥരുടെ കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് സബാഹിന്റെ പ്രത്യേക താല്പര്യ പ്രകാരമാണ് പുതിയ സംവിധാനം പുറത്തിറക്കുന്നത്.

Advertisment