കായംകുളം എന്‍ആര്‍ഐ കുവൈറ്റ് എല്ലാവർഷവും നടത്തി വരാറുളള ഓണാഘോഷം മാറ്റിവെച്ചു

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Tuesday, September 11, 2018

കുവൈറ്റ്: കായംകുളം എന്‍ആര്‍ഐ കുവൈറ്റ് എല്ലാവർഷവും നടത്തി വരാറുളള ഓണാഘോഷം മാറ്റിവെച്ചു. 14ന് വെള്ളിയാഴ്ച രാവിലെ അബ്ബാസിയയിൽ വച്ച് ഒരുകുടുംബ സംഗമം നടത്താനും കുടുംബസംഗമം ഇതിൽനിന്നും സമാഹരിക്കുന്ന തുക പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ കമ്മിറ്റി തീരുമാനം എടുത്തു .

പ്രവാസി ആഡിറ്റോറിയത്തിൽചേർന്ന എക്സിക്യൂട്ടീവ്കമ്മറ്റി യോഗത്തിൽ പ്രസിഡണ്ട് ബിഎസ് പിള്ള അധ്യക്ഷത വഹിച്ചു .

ജോയിൻ സെക്രട്ടറി ഗോപാലകൃഷ്ണൻ ‌ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ സുനിൽ എസ്എസ്‌, ബിജു പാറയിൽ ,കൃഷ്ണകുമാർ, അരുൺ ,ടോം ജേക്കബ്, രഞ്ജിത്ത് , സതീഷ് എന്നിവർ സംസാരിച്ചു . ജോയിൻ സെക്രട്ടറി ഗോപാലകൃഷ്ണൻ സ്വാഗതവും ട്രഷറർ കൃഷ്ണകുമാർ നന്ദിയും പറഞ്ഞു

×