Advertisment

നവകേരള നിർമിതിക്ക് കുവൈറ്റ് എൻഎസ്‌എച്ച് 1 കോടിയുടെ ചെക്ക് നോർക്ക ഡയറക്ടർ രവി പിള്ളക്ക് കൈമാറി

New Update

publive-image

കുവൈറ്റ് : കേരള മുഖ്യമന്ത്രിയുടെ നവകേരള നിർമ്മിതി പദ്ധതിയിലേക്ക് കുവൈറ്റിലെ എൻ എസ്‌ എച്ച് ജീവനക്കാർ ഒരു കോടി രൂപ സംഭാവന നൽകി. കുവൈറ്റിൽ ലോക കേരളാ സഭാ അംഗങ്ങൾ സങ്കടിപ്പിച്ച നവകേരള നിർമ്മിതി സമ്മേളനത്തിൽ ജീവനക്കാർ സമാഹരിച്ച ഒരു കോടിയുടെ ചെക്ക് നോർക്ക ഡയറക്ടർ രവി പിള്ളക്ക് എൻ എസ്‌ എച് ജീവനക്കാരുടെ പ്രതിനിധികൾ ചേർന്ന് കൈ മാറി.

കേരളത്തിന്റെ പുനർ നിര്മിതിക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇനിയും കഴിയുന്ന സംഭാവന നൽകുന്നതിന് തയാറാണെന്നും എൻ എസ എച് കുവൈറ്റ് പ്രസിഡന്റ് സാബു അറിയിച്ചു.

kuwait
Advertisment