നായർ  സമുദായ സംഘം കുവൈറ്റ് കൂട്ടായ്മയുടെ ജനറൽ ബോഡി യോഗവും, ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു 

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Saturday, November 16, 2019

കുവൈറ്റ്  : നായർ സമുദായ സംഘം കുവൈറ്റ് കൂട്ടായ്മയുടെ ജനറൽ ബോഡി യോഗവും, ഭാരവാഹികളുടെ തെരഞ്ഞെടുപ്പും പ്രത്യേകം രൂപീകരിച്ച സമിതിയുടെ നേതൃത്വത്തിൽ നടന്നു.

2019 നവംബർ 15 ന് അബ്ബാസിയ പോപ്പിൻസ് ഹാളിൽ ഗ്രൂപ്പ് അഡ്മിൻ സദാനന്ദൻ നായരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശശികുമാർ, രാജൻ പന്തളം, ജി. എസ്‌. പിള്ള, ശ്രീദത്ത് എന്നിവരുടെ നേതൃത്വത്തിൽ ഏഴാംഗ ഭാരവാഹികളെയും പന്ത്രണ്ടാംഗ എക്സിക്യൂട്ടീവ് അംഗങ്ങളെയും തെരെഞ്ഞെടുത്തു.

മായ മനോജ് ആലപിച്ച പ്രാർത്ഥന ഗാനത്തോടെ ഉപദേശക സമിതി അംഗങ്ങൾ യോഗ ഉൽഘാടനം നിർവഹിച്ചു. ഗ്രൂപ്പ് അഡ്മിൻ അജിത നായർ സ്വാഗതവും ട്രഷറർ സുരേഷ് കുമാർ നന്ദിയും പറഞ്ഞു

×