Advertisment

പ്രതിസന്ധി നേരിടുന്ന 79 നഴ്‌സുമാര്‍ക്ക് കുവൈത്തില്‍ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലിയായി

author-image
admin
Updated On
New Update

കുവൈത്ത് സിറ്റി : കഴിഞ്ഞ രണ്ടുവര്‍ഷമായി പ്രതിസന്ധി നേരിടുന്ന 79 നഴ്‌സുമാര്‍ക്ക് കുവൈത്തിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലി ഉറപ്പായി.

publive-image

ഇന്ത്യന്‍ എംബസിയുടെ ഇടപെടലും കൂടാതെ കുവൈത്തിലെത്തിയ ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ നേരില്‍ കണ്ട് നഴ്‌സ്മാര്‍ ദുരിതത്തെക്കുറിച്ചു വിശദമാക്കിയിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി കുവൈത്ത് അധികൃതരെ ഇക്കാര്യം ധരിപ്പിച്ചു. എത്രയും വേഗം പരിഹാരം കാണുമെന്നും മന്ത്രി സുഷമാ സ്വരാജിന് കുവൈത്ത് അധികൃതര്‍ ഉറപ്പു നല്‍കുകയും ചെയ്തിരുന്നു.

താമസരേഖയില്ലാതെ കഴിയുകയായിരുന്ന നഴ്‌സുമാര്‍ക്ക് അവ കൂടാതെ ജോലിയില്‍ പ്രവേശിക്കുന്നതിനുള്ള കരാറടക്കം നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി കുവൈത്തിലെ ഇന്ത്യന്‍ എംബസി അധികൃതരും വ്യക്തമാക്കി.

Advertisment