കുവൈറ്റ്: പ്രവാസി യുവാവ് കുവൈത്തിൽ മരിച്ചു .ഇടുക്കി കീരിത്തോട് കുറുമ്പനാൽ ജോസിന്റെ മകൻ ജോമോൻ (32) ആണ് മരിച്ചത്. മരണകാരണം വ്യക്തമല്ല.
സൗത്ത് സുറയിൽ ഹത്തീൻ ഏരിയയിൽ സ്വദേശിയുടെ വീട്ടിൽ ഡ്രൈവറായിരുന്നു. ഫർവാനിയ ദജീജു മോർച്ചറിയിലുള്ള മൃതദേഹം നാട്ടിലെത്തിക്കാൻ ഇടുക്കി അസോസിയേഷൻ കുവൈത്തിന്റെയും കെകെഎംഎ മാഗ്നറ്റ ടീമിന്റെ നേതൃത്വത്തിൽ ശ്രമങ്ങൾ നടക്കുന്നു.
മൂന്നു വർഷം മുൻപാണു ജോമോൻ കുവൈത്തിലേക്കു പോയത്. ജൂലൈയിൽ അവധിക്ക് നാട്ടിൽ പോകാനിരിക്കുകയായിരുന്നു. ഭാര്യ: പാലാ കടനാട് ഇരുവേലിക്കുന്നേൽ ജിൽസ. മക്കൾ: എയ്ഞ്ചലീന, ആദിൽ