Advertisment

കുവൈറ്റില്‍ ചികിത്സയിലിരുന്ന പ്രവാസി മലയാളി നിര്യാതനായി

New Update

കുവൈറ്റ്: കുവൈറ്റില്‍ ചികിത്സയിലിരുന്ന പ്രവാസി മലയാളി നിര്യാതനായി. പന്തളം ഐരാണിക്കുടി സ്വദേശിയായ വിൽ‌സൺ പുലിമുഖത്തറ (മോൻസി) ആണ് മരിച്ചത്‌. കുവൈറ്റ് ബെഥേൽ എജി സഭാംഗമായ വിൽ‌സൺ കുവൈറ്റിൽ ആത്മീക മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു.

publive-image

ശാരീരിക വിഷമതകളെ തുടര്‍ന്ന്‌ ആശുപത്രിയിൽ കഴിഞ്ഞിരുന്ന വിൽ‌സന്റെ ആരോഗ്യ നില വ്യാഴാഴ്ച രാവിലെ മോശമാകുകയും മരണം സംഭവിക്കുകയുമായിരുന്നു .ഭാര്യ ഷേർലി വിൽ‌സൺ, മകൾ ഫേബ വിൽ‌സൺ.

kuwait news
Advertisment