Advertisment

മുഖ്യമന്ത്രി പിണറായി വിജയന് പ്രവാസികളോട് ആത്മാർത്ഥമായ കരുതലുണ്ടെങ്കിൽ നാട്ടിലേയ്ക്കു പോരാൻ ആഗ്രഹിക്കുന്ന പ്രവാസികളെ തിരികെയെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കുവൈറ്റ്‌ ഓ ഐ സി സി

New Update

publive-image

കുവൈറ്റ്‌ : മുഖ്യമന്ത്രി പിണറായി വിജയന് പ്രവാസികളോട് ആത്മാർത്ഥമായ കരുതലും സ്നേഹവും ഉണ്ടെങ്കിൽ കുവൈറ്റുപോലുള്ള രാജ്യങ്ങളിൽ നിന്നും നാട്ടിലേയ്ക്കു പോരാൻ ആഗ്രഹിക്കുന്ന മുഴുവൻ ആളുകളെയും നാട്ടിലേയ്ക്ക് കൊണ്ടുവരുവാനായി കേന്ദ്ര ഗവൺമെന്റിൽ സമ്മർദ്ദം ചെലുത്തണമെന്ന് കുവൈറ്റ്‌ ഓ ഐ സി സി ആവശ്യപ്പെട്ടു .

കുവൈറ്റ് ഗവൺമെന്റ് ഇതിനോടകം അവരുടെ സമ്മതം ഇന്ത്യ ഗവൺമെന്റിനെ അറിയിച്ചുട്ടുള്ളതുമാണ്. ഇനി ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കേണ്ടത് ഇന്ത്യാ ഗവണ്മെന്റ് ആണ് . പ്രധാനമന്ത്രിയുടെ ഇടപെടല്‍ അനിവാര്യമാണെന്നും ഒഐസിസി കുവൈറ്റ്‌ ആവശ്യപെട്ടു.

oicc
Advertisment