Advertisment

2019ലെ ലോക്സഭ തെരഞ്ഞെടുപ്പിനായുള്ള വോട്ടർ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ കുവൈറ്റില്‍ അവസരം ഒരുക്കി ഓ ഐ സി സി

New Update

publive-image

Advertisment

അബ്ബാസിയ: 2019ലെ ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഓൺലൈനിൽക്കുന്തിനും, പരിശോധിക്കുന്നതിനുമുള്ള സൗകര്യം ഓ ഐ സി സി കുവൈറ്റ് കേന്ദ്ര കമ്മിറ്റി ഓഫീസിൽ ഒരുക്കിയിരിക്കുന്നു.

2019 ജനുവരി 1 ന് 18 വയസ്സ് പൂർത്തിയാവുന്ന ആർക്കും പട്ടികയിൽ 2018 നവംബർ 16 വരെ വോട്ട് ചേർക്കാവുന്നതാണ്. വിശദ വിവരങ്ങൾ അബ്ബാസിയയിലുള്ള ഓ ഐ സി സി ഓഫീസിൽ നിന്നും ലഭ്യമാണ്.

പേര് ചേർക്കുന്നതിനായുള്ള ക്യാമ്പയിന്‍റെ ഉത്ഘാടനം പ്രസിഡന്റ് വർഗ്ഗീസ് പുതുക്കുളങ്ങര നിർവ്വഹിച്ചു. പ്രവാസികള്‍ക്ക് വോട്ടവകാശം വിനിയോഗിക്കാന്‍ ലഭിക്കുന്ന അവസരം പരമാവധി ഉപയോഗപ്പെടുത്താന്‍ പ്രവാസി സമൂഹം തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപെട്ടു. ഓ ഐ സി സി നേതാക്കളായ ഹരീഷ് തൃപ്പൂണിത്തുറ, ജോബിൻ ജോസ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.

oicc
Advertisment