Advertisment

കുവൈറ്റില്‍ സ്വദേശികള്‍ക്ക് ജോലി ഉറപ്പാക്കാന്‍ സാധിക്കാത്തതിന് പ്രധാനമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കുമെതിരെ കുറ്റവിചാരണ നടത്തണമെന്ന് എം.പി ; പ്രവാസികള്‍ ജോലി നേടുന്നത് സ്വദേശികളുടെ ചിലവിലാകരുത്

New Update

കുവൈറ്റ് : കുവൈറ്റില്‍ സ്വദേശികള്‍ക്ക് ജോലി ഉറപ്പാക്കാന്‍ സാധിക്കാത്തതിന് കുവൈറ്റ് പ്രധാനമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കുമെതിരെ കുറ്റവിചാരണ നടത്തണമെന്ന് പാര്‍ലമെന്റ് അംഗം ഉമര്‍ അല്‍ തബ്‍തബി ആവശ്യപ്പെട്ടു.

Advertisment

publive-image

പെട്രോളിയം മേഖലയില്‍ നൂറുകണക്കിന് സ്വദേശി എഞ്ചിനീയര്‍മാര്‍ തൊഴില്‍ രഹിതരാണെന്ന് ആരോപിച്ച അദ്ദേഹം പ്രവാസികളെ മാറ്റി സ്വദേശികളെ നിയമിക്കുന്ന നടപടികള്‍ ഊര്‍ജിതമാക്കണമെന്നും ആവശ്യപ്പെട്ടു.

പ്രവാസികളുടെ പ്രാഗത്ഭ്യം ആവശ്യമാണെങ്കിലും അത് കുവൈറ്റികളുടെ ചിലവിലാകരുത്. പൊതു-സ്വകാര്യ മേഖലകളില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സ്വദേശികള്‍ക്ക് ലഭ്യമാക്കണം.

സര്‍ക്കാര്‍ മേഖലയിലോ സ്വകാര്യ മേഖലയിലോ ആവശ്യമില്ലാത്ത ചില കോഴ്സുകളാണ് സര്‍ക്കാര്‍ കുവൈത്തി വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നത്. പിന്നീട് അവര്‍ തൊഴില്‍ രഹിതരായി മാറും. സ്വദേശികളുടെ തൊഴിലുകളാണ് പ്രവാസികള്‍ കൊണ്ടുപോകുന്നതെന്നും അദ്ദേഹം ആരോപിച്ചു.

kuwait kuwait latest
Advertisment