Advertisment

കുവൈറ്റില്‍ വീണ്ടും കര്‍ഫ്യു ഏര്‍പ്പെടുത്തിയേക്കും? എമർജൻസി കമ്മിറ്റി ഈ ആഴ്ച യോഗം ചേരുന്നു.

New Update

കുവൈറ്റ്: കുവൈറ്റില്‍ കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ വീണ്ടും കര്‍ഫ്യു ഏര്‍പ്പെത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. സാഹചര്യം വിലയിരുത്താന്‍ എമർജൻസി കമ്മിറ്റി ഈ ആഴ്ച യോഗം ചേരുന്നു.

Advertisment

publive-image

കര്‍ഫ്യൂ അടക്കമുള്ള കര്‍ശനമായ തീരുമാനങ്ങള്‍ കൈക്കൊള്ളുവാന്‍ വ്യാഴാഴ്ച ചേരുന്ന  മന്ത്രിസഭ യോഗത്തിലേക്ക്  എമർജൻസി കമ്മിറ്റി റിപ്പോര്‍ട്ട് കൈമാറിയെക്കുമെന്നും സൂചനകളുണ്ട്. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും കോവിഡ് കേസുകളും മരണങ്ങളും വര്‍ദ്ധിച്ചത് ആശങ്കപ്പെടുത്തുന്ന സാഹചര്യമാണ് രാജ്യത്ത് സൃഷ്ടിച്ചിരിക്കുന്നത്.

അതിനിടെ സ്വദേശികള്‍ക്കിടയില്‍ കേസുകള്‍ കൂടിവരുന്നത് അതീവ ജാഗ്രതയോടെയാണ് ആരോഗ്യ വകുപ്പ് കാണുന്നത്. കുവൈത്തി പൗരന്മാർ താമസിക്കുന്ന മേഖലകള്‍ കേന്ദ്രീകരിച്ച് കൂടുതല്‍  നിയന്ത്രണങ്ങള്‍  ഏര്‍പ്പെടുത്തുവാനുള്ള ആലോചനയും സജീവ പരിഗണയിലുണ്ട്.
kuwait kuwait latest
Advertisment