Advertisment

കെ ഇ എ പിക്നിക് രാപ്പകൽ സംഗമം അവിസ്മരണീയമായി

New Update

കുവൈത്ത് സിറ്റി: കുവൈത്തിലെ കാസറഗോഡ് ജില്ലക്കാരുടെ പൊതു വേദിയായ കാസറഗോഡ് എക്സ്പാട്രിയേറ്സ് ജില്ലാ അസോസിയേഷൻ (കെ ഇ എ കുവൈറ്റ് ) അംഗങ്ങൾക്കും കുടുംബങ്ങൾക്കുമായി കബദിലെ പ്രത്യേക റിസോർട്ടിൽ വച്ച് സംഘടിപ്പിച്ച “പിക്നിക് 2018 ” ആവേശമായി.

Advertisment

publive-image

സ്വിമ്മിങ്, ബലൂൺ ബ്രേക്കിങ്, മ്യൂസിക്കൽ ചെയർ, ബോൾ പാസിംഗ്,സ്റ്റിക്ക് വിത്ത് ഗ്ലാസ് റേസിംഗ്, ഹിറ്റ് ദി വിക്കറ്റ് ,പെനാൽറ്റി കിക്ക് , വടം വലി , പഴം തീറ്റ മത്സരം, മുട്ട തൊലിക്കൽ ,ക്വിസ് തുടങ്ങി കുട്ടികൾക്കും സ്ത്രീകൾക്കും മുതിർന്നവർക്കുമായി ആവേശകരമായ ഒട്ടേറെ മത്സരങ്ങൾ അരങ്ങേറിയ പിക്നിക്, കെ ഇ എ ചീഫ് പേട്രൺ സഗീർ തൃക്കരിപ്പൂർ ഉദ്ഘാടനം ചെയ്തു. കെ ഇ എ കേന്ദ്ര പ്രസിഡന്റ് സത്താർ കുന്നിൽ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ചെയർമാൻ എൻജിനീയർ അബുബക്കർ പേട്രൺ മഹമൂദ് അപ്സര എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സലാം കളനാട് സ്വാഗതം പറഞ്ഞു.

publive-image

തുടർന്ന് സിജി കുവൈറ്റ് ചാപ്റ്റർ ചീഫ് കോർഡിനേറ്റർ അബ്ദുൽ അസീസ് ക്യാമ്പങ്ങൾക്ക് വേണ്ടി പ്രവാസത്തിന്റെ പിരിമുറുക്കങ്ങൾക്കെതിരെയുള്ള ക്ലാസ് നടത്തി. ഫയർ എസ്‌കേപ്പ് നടത്തി പ്രശസ്തനായ കുവൈത്തിലെ മജീഷ്യൻ കെ പി ആർ നടത്തിയ മാജിക് ഷോ, കെ ഇ എ കബദ് ടീമിന്റെ കോൽക്കളി, പ്രമുഖ ഗായകരായ ബിജു തിക്കോടി, നൗഷാദ് തിടിൽ, അനുരാജ് എന്നിവരുടെ ഗാനമേള തുടങ്ങിയവ പരിപാടിക്ക് കൂടുതൽ കൊഴുപ്പേകി.

പിക്നിക് കൺവീനർ പുഷ്പ രാജിന്റെ നേതൃത്വത്തിൽ കെ ഇ എ കേന്ദ്ര കമ്മിറ്റി അംഗങ്ങൾ പിക്നിക് നിയന്ത്രിച്ചു. ട്രെഷറർ രാമകൃഷ്ണൻ, ഓർഗനൈസിംഗ് സെക്രട്ടറി നളിനാക്ഷൻ, പ്രസിഡന്റ് ഹമീദ് മധൂർ, ചീഫ് കോർഡിനേറ്റർ അഷ്‌റഫ് തൃക്കരിപ്പൂർ എന്നിവർ നേതൃത്വം നൽകി . മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാന വിതരണവും പിക്നിക്കിൽ വച്ച് നടത്തി.

publive-image

സ്ത്രീകൾക്കും കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആനന്ദം പകർന്ന രാപകൽ സംഗമം ഗൃഹാതുരത്വത്തിന്റെ ഓർമ്മകൾ നൽകി. പ്രവാസത്തിന്റെ കനലുകൾക്കിടയിൽ ഒരു കർക്കിട മാസ തണുപ്പുമായി കടന്നുപോയൊരു അനുഭവമായിരുന്നു ക്യാമ്പംഗങ്ങള്‍ക്ക് സമ്മാനിച്ചത്.

ശുദ്ധ സംഗീതവും മാപ്പിളപ്പാട്ടിന്റെ ശീലുകൾക്കുമിടയിൽ സംഗീതത്തിന്റെ മാസ്മരികതയിൽ മനം നിറഞ്ഞ കുടുംബിനികളും നീന്തൽ കുളത്തിലും വടംവലിയിലും മതിമറന്ന പുരുഷ കേസരികളും കൈനിറയെ സമ്മാനങ്ങളുമായി കുഞ്ഞുകുട്ടികളും,വരുന്ന ഒരു വർഷത്തേക്കുള്ള ഊർജ്ജവുമായാണ് മടങ്ങിയത്.

Advertisment