Advertisment

ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ പിക്‌നിക്ക് നടത്തി

New Update

ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മാർച്ച് 15 / 16 തീയതികളിൽ കബദിൽ വെച്ച് പിക്‌നിക്ക് വിപുലമായി ആഘോഷിച്ചു. കുട്ടികളുടെയും വനിതകളുടെയും വിവിധ കലാ പരിപാടികൾ, കായിക മത്സരങ്ങൾ, നീന്തൽ മത്സരം, പാചക മത്സരം, നാടൻ പാട്ട് തുടങ്ങിയവ രണ്ട് ദിവസം നീണ്ടുനിന്ന ആഘോഷങ്ങൾ പ്രവാസികൾക്ക് ഇടയിൽ വേറിട്ട അനുഭവം ആയിരുന്നു. ആഘോഷ പരിപാടി രക്ഷാധികാരി ബാബു പനമ്പള്ളി ഉത്‌ഘാടനം ചെയ്തു.

Advertisment

publive-image

പ്രസിഡണ്ട് രാജീവ് നാടുവിലേമുറിയുടെ അദ്യക്ഷതയിൽ കൂടിയ യോഗത്തിൽ സണ്ണി പത്തിച്ചിറ, മാത്യു ചെന്നിത്തല, അനിൽ വള്ളികുന്നം, അജി കുട്ടപ്പൻ, ഫിലിപ്പ് സി വി തോമസ് എന്നിവർ പ്രസംഗിച്ചു.

ബിനോയ്‌ ചന്ദ്രൻ, തോമസ് പള്ളിക്കൽ, നൈനാൻ ജോൺ, സിറിൽ അലക്സ്‌ ചമ്പക്കുളം, ജോൺസൺ പാണ്ടനാട്, സാബു എം പീറ്റർ, ഫ്രാൻസിസ് ചെറുകോൽ, സിബി പുരുഷോത്തമൻ, ജി എസ് പിള്ള, ശശി വലിയകുളങ്ങര , ബിജി പള്ളിക്കൽ, അബ്ദുൾ റഹ്‌മാൻ പുഞ്ചിരി, കലേഷ് ബി പിള്ള, രാജൻ കെ തോമസ്, മനോജ് കലാഭവൻ , അശോകൻ വെണ്മണി, സക്കറിയ ആലപ്പുഴ, ജോളി രാജൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

kuwait
Advertisment