Advertisment

കുവൈത്തിൽ ജലീബ്, മഹ്ബൂല മേഖലകളിൽ സമ്പൂർണ കര്‍ഫ്യു ഏർപ്പെടുത്തി ! 23 വരെ പൂര്‍ണ്ണ അടച്ചിടല്‍ ബാധകം. ഓഫീസുകള്‍ തുറക്കുന്നത് 26 മുതല്‍

New Update

കുവൈറ്റ് : കുവൈത്തിൽ ജലീബ് അൽ ശുവൈഖ്, മഹ്ബൂല എന്നിവിടങ്ങളിൽ ഏപ്രില്‍ 23 വരെ സമ്പൂർണ കര്‍ഫ്യു  ഏർപ്പെടുത്തി. ഇന്ന് മുതൽ 23 വരെയാണ്‌ ലോക്ക് ഡൗൺ ഏർപ്പെടുത്തിയത്.

Advertisment

അൽപനേരം മുമ്പ്‌ സമാപിച്ച മന്ത്രിസഭാ യോഗത്തിനുശേഷം ആഭ്യന്തര മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ അനസ് അൽ സലാഹാണ്‌ വാർത്ത സമ്മേളനത്തിലാണ്  ഇക്കാര്യം അറിയിച്ചത്. മറ്റിടങ്ങളിൽ നിലവിലെ കർഫ്യൂ സമയം ദീർപ്പിച്ചു. വൈകീട്ട്‌ 5 മണി മുതൽ കാലത്ത്‌ 6 മണി വരെയാണു പുതുക്കിയ സമയം.

publive-image

കഴിഞ്ഞ ദിവസം തന്നെ സമ്പൂർണ കർഫ്യുകളെകളെക്കുറിച്ചുള്ള സൂചനകൾ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തിരുന്നു. ഇതിനു പുറമെ ഇന്ന് കാലത്തു തന്നെ ഈ പ്രദേശങ്ങളിൽ ബാരികേടുകളും വേലികളും മറ്റു സുരക്ഷാ മുൻകരുതലുകളും ഏര്‍പ്പെടുത്തിയിരുന്നു.

രാജ്യത്തെ സർക്കാർ ഓഫീസുകളുടെ അവധി ഏപ്രിൽ 26 വരെ നീട്ടുകയും ചെയ്തു. രാജ്യത്ത്‌ കൊറോണ വൈറസ്‌ വ്യാപനം ശക്തമാകുന്ന സാഹചര്യത്തിലാണു മന്ത്രിസഭ ഇത്തരമൊരു തീരുമാനം കൈകൊണ്ടത്‌. സർക്കാർ ഓഫീസുകൾക്ക്‌ ഏപ്രിൽ 12 വരെ നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു.

നേരത്തെ രാജ്യത്തെ മറ്റിടങ്ങളിൽ നിലവിലുണ്ടായിരുന്ന ഭാഗിക കര്‍ഫ്യു രണ്ടു മണിക്കൂർ കൂടി നീട്ടി. വൈകിട്ട്  അഞ്ചു മുതൽ പുലർച്ചെ നാല് വരെ ആയിരുന്നത് ഇനി മുതൽ പുലർച്ച 6 വരെ ആയിരിക്കും . രാജ്യത്തെ പൊതു അവധി ഏപ്രിൽ 20 വരെ ഏപ്രിൽ 23 വരെ ആയി നേടിയിട്ടുണ്ട്. 23 ശേഷം വെള്ളി ശനി അവധി കഴിഞ്ഞ് ഓഫീസുകളിൽ 26 മുതൽ തുറന്നു പ്രവർത്തിക്കും

kuwait covid lockdown
Advertisment