Advertisment

കുവൈറ്റില്‍ നടക്കുന്നത് അടിയന്തിര രാഷ്ട്രീയ നീക്കങ്ങള്‍; പ്രധാനമന്ത്രിയും സ്പീക്കറും ഡെപ്യൂട്ടി അമീറുമായി കൂടിക്കാഴ്ച നടത്തി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ നടക്കുന്നത് അടിയന്തിര രാഷ്ട്രീയ നീക്കങ്ങളെന്ന് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അല്‍ ഖാലിദ് അല്‍ സബാഹ്, നാഷണല്‍ അസംബ്ലി സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിം എന്നിവര്‍ ഡെപ്യൂട്ടി അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹ്മദ് അല്‍ സബാഹുമായി കൂടിക്കാഴ്ച നടത്തി.

അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹ്മദ് അല്‍ സബാഹിന്റെ മൂത്ത പുത്രനും മുന്‍ പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് നാസര്‍ അല്‍ സബാഹ് അല്‍ അഹ്മദും ഡെപ്യൂട്ടി അമീറിനെ സന്ദര്‍ശിച്ചു.

നാഷണല്‍ അസംബ്ലിയുടെ അവസാന സെക്ഷന്‍ നടന്നുകൊണ്ടിരിക്കെ വളരെ പെട്ടെന്ന് പ്രധാനമന്ത്രിയും സ്പീക്കറും ഡെപ്യൂട്ടി അമീറിനെ സന്ദര്‍ശിക്കാനായി പോവുകയായിരുന്നുവെന്ന് സാലിഹ് അല്‍ അഷൂര്‍ ട്വിറ്ററിലൂടെ അറിയിച്ചു.

Advertisment