Advertisment

പൊതുമാപ്പ് : കുവൈത്തിൽ താമസ നിയമ ലംഘകരെ സ്വീകരിക്കുന്നതിന് പുതിയ രണ്ട്‌ കേന്ദ്രങ്ങൾ കൂടി ഒരുക്കിയതായി ആഭ്യന്തര മന്ത്രാലയം

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈത്ത്: കുവൈത്തിൽ താമസ നിയമ ലംഘകരെ സ്വീകരിക്കുന്നതിന് പുതിയ രണ്ട്‌ കേന്ദ്രങ്ങൾ കൂടി ഒരുക്കിയതായി ആഭ്യന്തര മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. ഏപ്രിൽ 1 മുതൽ 30 വരെയാണ് താമസ കുടിയേറ്റ നിയമ ലംഘകർക്കു രാജ്യവിടാൻ പൊതുമാപ്പ് പ്രഖ്യാപിച്ചത്.

Advertisment

publive-image

നിയമ ലംഘകർക്കു പിഴയോ ജയിൽ ശിക്ഷയോ കൂടാതെ രാജ്യം വിടാം. വിമാന യാത്രാചിലവും രാജ്യം വിടുന്നതുവരെയുള്ള താമസവും ഭക്ഷണവുമടമുള്ള എല്ലാം ചിലവും സർക്കാർ വഹിക്കുമെന്നുള്ളതാണ് ഇത്തവണത്തെ പ്രത്യേകത. ഈ മാസം 11മുതൽ 15 വരെയാണ് ഇന്ത്യക്കാരുടെ സമയം. അതെ സമയം ഈ കാര്യത്തിൽ കേന്ദ്ര സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

പാസ്പോർട്ട്‌ മറ്റോ ഇല്ലാത്ത വർക്ക് കുവൈത്തിലെ പ്രത്യേക സാഹചര്യത്തിൽ ഔട്ട് പാസ്സിന് എംബസ്സിയെ സമീപിക്കേണ്ടതില്ല. സന്നദ്ധസംഘടനകളുടെ നേതൃത്വത്തിൽ അപേക്ഷ ഫോം വിതരണം ചെയ്തു. ഔട്ട് പാസ്സ് നടപടി ക്രമങ്ങൾ പൂർത്തികരിക്കുമെന്നതാണ് എംബസ്സി വൃത്തങ്ങൾ നൽകുന്ന അറിയിപ്പ്. വ്യോമ ഗതാഗാതം പുനഃസ്ഥാപിക്കാത്തതിനാൽ കടുത്ത ആശങ്കയിൽ ആണ് പ്രവാസി സമൂഹം.

ജലീബ് അൽ ഷൊവൈക് സ്ത്രീകൾക്ക് : ജലീബ് അൽ-ഷൂയൂഖ്, റുഫൈദ അൽ-അസ്ലാമിയ പ്രൈമറി - ഗേൾസ്, ബ്ലോക്ക് 4, സ്ട്രീറ്റ് 200.

പുരുഷന്മാർ :: ജലീബ് അൽ-ഷൂയൂഖ്, നയീം ബിൻ മസൂദ് സ്കൂൾ -

ആൺകുട്ടികൾ, ബ്ലോക്ക് 4, സ്ട്രീറ്റ് 250

Advertisment