Advertisment

പൊതുമാപ്പും കോവിഡ്‌-19 സാഹചര്യവും- ജികെപിഎ കുവൈത്ത്‌ ചാപ്റ്റർ ഹെൽപ്ഡെസ്ക്‌ രൂപീകരിച്ചു

New Update

കുവൈത്തിൽ ഏപ്രിൽ മാസം നടപ്പിലാക്കിയ പൊതുമാപ്പ്‌ പ്രവാസികൾക്ക്‌ ഉപയോഗപ്പെടുത്താനും കോവിഡ്‌-19 കാരണമുള്ള നിയന്ത്രണങ്ങളിൽ ഭക്ഷണസാധനങ്ങൾക്ക്‌ ബുദ്ധിമുട്ട്‌ അനുഭവിക്കുന്നവരെ സഹായിക്കാനും ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ (GKPA) കുവൈത്ത്‌ ചാപ്റ്റർ ‌ഹെൽപ്‌ ഡെസ്ക്‌ രൂപീകരിച്ചതായ്‌ ചാപ്‌റ്റർ പ്രസിഡന്റ്‌ പ്രേംസൻ കായംകുളം അറിയിച്ചു.

Advertisment

publive-image

നിലവിലെ വിവിധ സാഹചര്യങ്ങളിൽ അവസരോചിതമായും സമയബന്ധിതമായും ഇടപെടാൻ ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ (GKPA) വിവിധ രാജ്യങ്ങളിലും ഹെൽപ്‌ഡെസ്കുകൾ ആരംഭിചിട്ടുണ്ട്‌. കുവൈത്ത്‌ ചാപ്റ്റർ വളരെ അത്യാവശ്യക്കാർക്ക്‌ ഭക്ഷണസാധനങ്ങൾ എത്തിക്കാനും നിലവിൽ പ്രഖ്യാപിച്ച പൊതുമാപ്പുമായ്‌ ബന്ധപ്പെട്ട്‌ നിയമലംഘകർ ആയി തുടരുന്നവർക്ക്‌ സംശയങ്ങൾ ദൂരികരിക്കാനും ആണു വിപുലമായ ടീമിനെ സജ്ജമാക്കിയത്‌. സാമൂഹിക അകലം പാലിച്ച്‌ കൊണ്ട്‌ സ്വന്തമായ്‌ വാഹനമുള്ള ഓരോ വളണ്ടിയർമ്മാർ വിവിധ ഏരിയകൾ ആണു സന്നദ്ധസേവനരംഗത്ത്‌ ഉള്ളത്‌.

പൊതുമാപ്പ്‌ സംബന്ധിച്ച സംശയങ്ങൾ ദൂരീകരിക്കാൻ പ്രത്യേകം വാട്സപ്പ്‌ ഗ്രൂപുകൾ ആരംഭിചിട്ടുണ്ട്‌. ‌

മുബാറക്ക്‌ കാമ്പ്രത്തിന്റെ നേതൃത്വ്ത്തിൽ (https://wa.me/96551133482) ഉള്ള ടീമിന്റെ നംബറുകൾ താഴെ നൽകുന്നു.

സാൽമിയ: മുബാറക്ക്‌ 66387619, 51133482, മൻസൂർ കിനാലൂർ 66105359, സജിമോൻ ജോസഫ്‌ 65099367

ഹവല്ലി: അബ്ദുൽ ജലീൽ 50816835, വനജ രാജൻ 66951099

റിഗ്ഗായ്‌ : എം കെ പ്രസന്നൻ 55870682

ഫർവാനിയ: ബിനു യോഹന്നാൻ 66445023

മഹബൂള: അഷറഫ്‌ ചൂരൂട്ട്‌ 99465641, ലത്തീഫ്‌ മനമ്മൽ 51167888

അബ്ബാസിയ: ഉല്ലാസ്‌ 50231695, ഷാനവാസ്‌ 99721860, അല്ലി ജാൻ 97547874,

മംഗഫ്‌ ഫഹാഹീൽ: പ്രേംസൻ കായംകുളം 66047317, അംബിളി നാരായണൻ 66675665, മനോജ്‌ കോന്നി 66985656

ഭക്‌ഷണസാധനങ്ങൾക്ക്‌ അത്യാവശ്യക്കാരായ ആളുകൾ ആരുടെയെങ്കിലും അറിവിൽ ഉണ്ടെങ്കിൽ അവർക്ക് ന്യായമായ സേവനം നൽകാൻ നാം പ്രതിജ്ഞാബദ്ധരാണു.

കുവൈത്തിൽ ഇന്ത്യക്കാർക്ക്‌ ഇടയിൽ കോവിഡ്‌ 19 ന്റെ പശ്ചാത്തലത്തിൽ 100% സാമൂഹിക അകലം പാലിക്കുവാനും ആവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കി വീട്ടിൽ കഴിയുവാനും എല്ലാവരോടും അഭ്യർത്ഥിക്കുന്നു. അനധികൃത താമസക്കാർ ആയ എല്ലാവരും ഈ പൊതുമാപ്പ്‌ അവസരം ഉപയൊഗിക്കണമെന്നും അഭ്യർത്ഥിക്കുന്നു.

ഈ പ്രതിസന്ധികൾ എല്ലാം തരണം ചെയ്ത്‌ നാം വീണ്ടും സതൃപ്ത ജീവിതത്തിലേക്ക്‌ ഉടനെ കടന്നുവരും എന്ന് ശ്രീ പ്രേംസൻ പ്രത്യാശ പ്രകടിപ്പിച്ചു.

kuwait pothumappu help desk
Advertisment