Advertisment

കുവൈറ്റില്‍ പ്രവാസി മലയാളിയായ വനജ ബാലകൃഷ്ണന്‍ അന്തരിച്ചു , മരണം ഹൃദയാഘാതം മൂലം ; മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 2.30 മുതല്‍ സബാ മോര്‍ച്ചറിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്  : ദീർഘകാലമായി കുവൈറ്റിൽ പ്രവാസി ആയിരുന്ന മലയാളി പാലക്കാട് വടക്കാഞ്ചേരി സ്വദേശിനി വനജ ബാലകൃഷ്ണൻ (61 ) കുവൈറ്റിൽ നിര്യാതയായി.

Advertisment

publive-image

കുവൈറ്റ് ക്യാൻസർ ആശുപത്രില്‍ കഴിഞ്ഞ രണ്ടാഴ്‌ച്ചയായി ചികിത്സയിലായിരുന്നു. പെട്ടന്ന് നില വഷളാവുകയും ഹൃദയസ്‌തംഭനം മൂലം ശനിയാഴ്ച രാവിലെയോടെ മരണം സംഭവിക്കുകയുമായിരുന്നു.

അബ്ബാസിയ അപ്സര ബ്യൂട്ടി പാർലർ ബില്‍ഡിംഗിലാണ് കുടുംബസമേതം താമസം . ഭർത്താവ് ബാലകൃഷ്ണൻ, മകള്‍ -വിദ്യ ധീരജ്, മരുമകൻ ധീരജ് പ്രഭാകരൻ .

മൃതദേഹം ഇന്ന് 18.08.2019 ന് ( 2.30pm മുതൽ 3.30pm ) സബാ മോർച്ചറിയിൽ അന്തിമോപചാരം അർപ്പിക്കാൻ പൊതുദർശനത്തിന് വയ്ക്കുന്നതാണ്.

തുടര്‍ന്ന് കുവൈറ്റ് എയര്‍വെയ്‌സ് വിമാനത്തില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

പൽപക് വനിതാവേദി അബാസിയ ഏരിയാ എക്സിക്യൂട്ടീവ് അംഗമായിരുന്ന വനജയുടെ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തിയത് കെ.എം.സി.സി ഹൽപ്പ് ഡെസ്കും പൽപക് കുവൈറ്റും സംയുക്തമായി ചേർന്നായിരുന്നു.

Advertisment