Advertisment

കുവൈറ്റില്‍ മെഡിക്കല്‍ പ്രാക്ടീഷന്മാരുടെ ലൈസന്‍സ് ഫീസ് 50 കെഡിയില്‍ നിന്ന് 100 കെഡിയാക്കി വര്‍ധിപ്പിച്ചു : ഫീസ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതോടെ സ്വകാര്യ ആശുപത്രികളിലെ ചികിത്സാചിലവ് വര്‍ധിക്കുമെന്ന് സൂചന : ഫീസ് വര്‍ധനവ് 1993 നു ശേഷം ഇതാദ്യം !

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ മെഡിക്കല്‍ പ്രാക്ടീഷന്മാരുടെ ലൈസന്‍സ് ഫീസ് 50 കെഡിയില്‍ നിന്ന് 100 കെഡിയാക്കി വര്‍ധിപ്പിക്കാന്‍ ആരോഗ്യമന്ത്രാലയം തീരുമാനിച്ചു.

Advertisment

publive-image

ഇതിനു പുറമെ സ്വകാര്യ മെഡിക്കല്‍ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള ഫീസും , ഫാര്‍മസി സ്ഥാപിക്കുന്നതിനുള്ള ഫീസും , മരുന്നുകള്‍ സൂക്ഷിക്കുന്ന വെയര്‍ ഹൗസ് സ്ഥാപിക്കുന്നതിനുള്ള ലൈസന്‍സ് ഫീസുമാണ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ സ്വകാര്യ ആശുപത്രികളിലെ ചികിത്സാചിലവ് വര്‍ധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഫാര്‍മസിസ്റ്റിനുള്ള ലൈസന്‍സ് ഫീസ് 15 കെഡിയില്‍ നിന്ന് 50 കെഡിയായും , ലൈസന്‍സു പുതുക്കുന്നതിന് 30 കെഡിയില്‍ നിന്ന് 50 കെഡിയായും , നഴ്‌സിങ് ലൈസന്‍സിന് 25 കെഡിയില്‍ നിന്ന് 50 കെഡിയായും ഫീസ് വര്‍ധിപ്പിക്കും. കുവൈറ്റില്‍ 1993 നു ശേഷം ആദ്യമായാണ് ഫീസ് വര്‍ധിപ്പിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.

kuwait kuwait latest
Advertisment