ഇന്ന് ഞാൻ നാളെ നീ

Saturday, August 4, 2018

തൂക്കം നോക്കി വരിഞ്ഞ് കെട്ടിയ പെട്ടിയും താങ്ങി പലവട്ടം നാട്ടിൽ പോയി വന്നു…

ചിന്തിച്ചാലും മനസ്സിലാകാത്ത ബാധ്യതകളും ആശകളും നിഴലായി പടരുമ്പോൾ മടക്കം നിശബ്ദമായി തുടരുന്നു…

ആഞ്ഞു വലിക്കും തോറും ആഴ്ന്നിറങ്ങുന്ന ചെളിയിൽ പൂണ്ട പാതങ്ങൾ പോലെയാണ് പ്രവാസം…

കരിയിലകൾ പോലെ ദിനങ്ങൾ പറന്ന് പോകുമ്പോൾ പ്രവാസി അവനായി ജീവിക്കാൻ മറന്ന് പോയിരുന്നു…

പലവട്ടം അവന്റെ പെട്ടികൾ കടന്ന് പോയ അതേ യന്ത്രത്തിലൂടെ രാസവസ്തുക്കൾ പുരട്ടിയ അവൻെറ അനക്കമില്ലാ ശരീരവും കടന്ന് പോയി,ഭാരം നോക്കി, പേരും സ്ഥലവും കുറിച്ചു, ഗൾഫുക്കാരുടെ അഹങ്കാരമായ എയർലൈനിന്റെ സ്റ്റിക്കറും പതിച്ചു…

പക്ഷെ ആ പെട്ടി തുറക്കാൻ മാത്രം വീട്ടുക്കാർ തുടക്കം കാട്ടിയില്ല,
അതിലൊരു പങ്ക് കൊതിച്ച് ആരും വിരുന്നും വന്നില്ല.പങ്കിട്ടെടുക്കാൻ ഒന്നുമില്ലന്നവർ മനസ്സിലാക്കിയിരുന്നു…

അവൻ ജീവനോളം സ്നേഹിച്ച പിറന്ന മണ്ണ് മാത്രം അവനെ വാരിപുണർന്നു,തൻന്റെ മാറിലേക്ക് ചേർത്തു പിടിച്ചു….

ഇന്ന് ഞാൻ നാളെ നീ .

പാവം പ്രവാസികൾക്ക് അസുഖങ്ങളില്ലാത്ത ദീർഖായൂസ് പ്രദാനം ചെയ്യണേ തമ്പുരാനെ .

ആമീൻ….

ബിജു വേളൂര്‍

×