Advertisment

കുവൈറ്റില്‍ ഇന്ന് രാത്രി മുതല്‍ മഴയ്ക്ക് സാധ്യത. ബുധനാഴ്ച രാവിലെ മുതല്‍ മഴ കനക്കും ! രാജ്യത്ത് ബുധനാഴ്ച പൊതു അവധി പ്രഖ്യാപിച്ചു. കുട്ടികളെയുമായി പുറത്തിറങ്ങരുതെന്ന് നിര്‍ദേശം

New Update

publive-image

Advertisment

കുവൈറ്റ്‌ : കുവൈറ്റില്‍ വ്യാപകമായി കനത്ത മഴയ്ക്ക് സാധ്യത. മണിക്കൂറുകള്‍ നീണ്ടു നില്‍ക്കുന്ന മഴയെതുടര്‍ന്നുള്ള വെള്ളപ്പൊക്കം കണക്കിലെടുത്ത് ബുധനാഴ്ച എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചു. കുട്ടികളുമായി പുറത്ത് പോകരുതെന്ന് ജനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശമുണ്ട്.

publive-image

ചൊവ്വാഴ്ച രാത്രി 12 മണിക്ക് ചാറ്റല്‍ മഴയോടെ ആരംഭിക്കുന്ന മഴ രാവിലെ ഏഴു മണിയോടെ ശക്തി പ്രാപിക്കും എന്നാണ് മുന്നറിയിപ്പ്. ഇത് വൈകിട്ട് 5 മണിവരെ തുടരും.തുടര്‍ന്ന് ആറു മണിവരെ ഇടിയോടുകൂടിയ ചാറ്റല്‍ മഴയാകുമെങ്കിലും വീണ്ടും ഏഴു മണിയോടെ മഴ കനക്കും എന്നാണ് മുന്നറിയിപ്പ്.

publive-image

ആവശ്യത്തിനുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ മെഴുകുതിരി എന്നിവയൊക്കെ കരുതി വയ്ക്കാന്‍ നിര്‍ദേശം ഉണ്ട്. 72 മണിക്കൂര്‍ അടിയന്തിര സേവനത്തിനു തയ്യാറാകാന്‍ ആരോഗ്യ വകുപ്പ് ഉധ്യോഗസ്ഥര്‍ക്കും നഴ്സുമാര്‍ക്കും അധികൃതര്‍ നിര്‍ദേശം നല്‍കി. അധിക യൂണിഫോം ഉള്‍പ്പെടെ ആശുപത്രിയില്‍ ഹാജരാകാന്‍ ആണ് നിര്‍ദേശം . ഹോസ്റ്റലില്‍ താമസിക്കുന്നവര്‍ അടിയന്തിര സാഹചര്യം ഉണ്ടായാല്‍ ഏത് ആശുപത്രിയിലും പോയി ജോലി ചെയ്യാന്‍ തയ്യാറാകണമെന്നാണ് നിര്‍ദേശം. യാതൊരു വിധ അവധികളും അനുവദനീയമല്ല.

Advertisment