Advertisment

ഗൾഫ് പ്രദേശ് കൾച്ചറൽ കോൺഗ്രസ് കുവൈറ്റ് (ജി .പി.സി.സി) കോൺഗ്രസ് വിജയത്തിൽ പ്രകടനവും മധുരവിതരണവും നടത്തി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : വടക്കേയിന്ത്യൻ സംസ്ഥാനങ്ങളിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ തിളങ്ങുന്ന വിജയത്തിൽ ഗൾഫ് പ്രദേശ് കൾച്ചറൽ കോൺഗ്രസ്സിന്റെ ആഭിമുഖ്യത്തിൽ കുവൈറ്റിലെ അബ്ബാസിയ ഹൈ ഡെയിൻ ജിപിസിസി ഓഡിറ്റോറിയത്തിൽ യോഗം ചേർന്നു . കേക്ക് മുറിച്ചു തുടങ്ങിയ യോഗം തുടർന്ന് അബ്ബാസിയയിലെ കച്ചവട സ്ഥാപനങ്ങളിലും വഴിയോരങ്ങളിലും ലഡ്ഡു വിതരണം ചെയ്തും ജിപിസിസി അംഗങ്ങൾ തങ്ങളുടെ ആഹ്‌ളാദം പങ്കുവെച്ചു .

Advertisment

രാഹുൽ ഗാന്ധിയുടെ പ്രവർത്തനങ്ങളുടെയും വാക്കുകളിലെയും ആത്മാർഥതയും സത്യസന്ധതയും ഇന്ത്യയിലെ ജനങ്ങൾ സ്നേഹത്തോടെ മനസ്സിലാക്കി തുടങ്ങി , നാളിതുവരെ കോൺഗ്രസ്സും , രാഹുൽ ഗാന്ധിയും പറഞ്ഞിരുന്ന മോദിയുടെയും സംഘപരിവാർ രാഷ്ട്ട്രീയത്തിന്റെയും യഥാർത്ഥ അജണ്ട ഇന്ന് ഹിന്ദി ഹൃദയങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നു .

publive-image

ആർ സ് സ് , മന്ദിർ, മസ്ജിദ് ,പശു , കോർപ്പറേറ്റുകൾ , അഴിമതി ഇവ മാത്രമാണ് ബിജിപിയെന്നും , ഇന്ത്യയിലെ തൊഴിൽ രഹിതരായ ചെറുപ്പക്കാർ , അവഗണിക്കപെട്ട് ആത്മഹത്യയിൽ കുരുങ്ങുന്ന ഇന്ത്യയുടെ യഥാർത്ഥ ഹൃദയത്തുടിപ്പായ കർഷകർ , പശുവിന്റെ പേരിലും , രാഷ്ട്ട്രീയ ലാഭത്തിനായും കൊന്നു തള്ളപ്പെടുന്ന ദളിത് , മുസ്ലിം വിഭാഗങ്ങൾ , ഇന്ത്യയുടെ സാമ്പത്തിക അരക്ഷിതവസ്ഥ , ഭക്ഷ്യ , എണ്ണ , ഇന്ധന പാചക വാതക വില കയറ്റം , തുടങ്ങിയ എണ്ണിയാൽ തീരാത്ത അത്രയും മനുഷ്യത്വമില്ലാത്ത അക്രമ അഴിമതി ഭരണത്തിന് അറുതി വരുത്തുവാനും കോൺഗ്രസ്സും മതേതര നേതാക്കളും കെട്ടിപ്പടുത്തിയ മാതേതരത്തവും നാനാത്തിൽ ഏകത്വവും എന്ന ആ ശാന്തിയും സമാധാനവും നിറഞ്ഞ പഴയ ഇന്ത്യയെ തിരിച്ചു കൊണ്ടുവരുവാനും , ഇന്ത്യയെ ഒരു സാമ്പത്തിക ലോക രാഷ്ട്രമായി മാറ്റുവാനും ഇന്ത്യൻ നാഷണൽ കോൺഗ്രസിനും അതിനോട് ചേർന്ന് നിൽക്കുന്ന മതേതര കൂട്ടായ്മ്മക്കുമേ കഴിയു , അതിനയായിട്ടാവണം ഇനി മുന്നോട്ടുള്ള ഓരോ കോൺഗ്രെസ്സുകാരന്റെയും ജനാധ്യപത്യ മതേതരത്വ ഭാരതീയന്റെയും ലക്ഷ്യമെന്നും ജിപിസിസി ആഹ്വാനം ചെയ്തു.

പ്രസിഡന്റ് ചെസ്സിൽ ചെറിയാൻ രാമപുരം അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി സാം നന്ദിയാട്ട് സ്വാഗതവും, ട്രെഷറർ മുരളി പണിക്കർ നന്ദിയും പറഞ്ഞു.

ജിപിസിസി മഹിളാ കോൺഗ്രസ് പ്രസിഡന്റ് ഷൈനി ഫ്രാങ്ക് , യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സിബു പുലിയൂർ , ചാൾസ് പത്തനംതിട്ട, എൽദോ പള്ളിപ്പുറം , ജോമോൻ വിച്ചാട്ട് , അനീഷ് ചെറുകര എന്നിവർ ആശംസകൾ നേർന്നു. ബിജു പുളിക്കൽ , മാത്യു ജോസഫ് , ബിജു സികെ ,റോയി പാപ്പച്ചൻ , ജാക്സൺ ടോം , നിഖിൽ മുരളി പണിക്കർ , സാനു സാജൻ, കമൽ ജിത്ത്‌ തുടങ്ങിയവർ നേതൃത്വം നൽകി.

Advertisment