Advertisment

ഡോ. എബ്രഹാം മാർ സെറാഫിം മെത്രാപ്പോലിത്തായ്ക്ക്‌ സ്വീകരണം നൽകി

New Update

കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവകയുടെ ഹാശാആഴ്ച്ച ശുശ്രൂഷകൾക്ക്‌ നേതൃത്വം നൽകുവാൻ കുവൈറ്റിൽ എത്തിച്ചേർന്ന മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ ബാംഗ്ലൂർ ഭദ്രാസനാധിപൻ ഡോ. എബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്തായ്ക്ക്‌ മഹാഇടവക വികാരി ഫാ. ജേക്കബ്‌ തോമസ്‌, സഹവികാരി ഫാ. ജിജു ജോർജ്ജ്‌, ഇടവക ട്രഷറാർ അജിഷ്‌ തോമസ്‌, സെക്രട്ടറി എബ്രഹാം അലക്സ്‌, സഭാ മാനേജിംഗ്‌ കമ്മിറ്റിയംഗം ബാബു വർഗ്ഗീസ്‌, ഇടവകാംഗങ്ങൾ എന്നിവർ ചേർന്ന്‌ കുവൈറ്റ്‌ വിമാനത്താവളത്തിൽ ഊഷ്മളമായ വരവേല്പ്പ്‌ നൽകി.

publive-image

kuwait
Advertisment