Advertisment

കുവൈറ്റില്‍ രോഗബാധിതരുടെ എണ്ണം കുറയുന്നതായി റിപ്പോര്‍ട്ടുകള്‍; ചൊവ്വാഴ്ച ഒരാള്‍ മരിച്ചു; രോഗം സ്ഥിരീകരിച്ചത് 55 പേര്‍ക്ക്, അതില്‍ 29 പേരും ഇന്ത്യക്കാര്‍

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് കുവൈറ്റില്‍ കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നതായി റിപ്പോര്‍ട്ടുകള്‍. ചൊവ്വാഴ്ച 55 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 29 പേരും ഇന്ത്യക്കാരാണ്. ഇതോടെ കുവൈറ്റിലെ ആകെ രോഗബാധിതരുടെ എണ്ണം 1355 ആയി.

24 മണിക്കൂറിനിടയില്‍ ഒരു മരണം കൂടി സംഭവിച്ചതോടെ ആകെ മരണം മൂന്നായി ഉയര്‍ന്നു. 79കാരിയായ കുവൈറ്റ് സ്വദേശിനിയാണ് പുതിയതായി മരിച്ചത്.

26 പേര്‍ ഐ.സി.യുവില്‍ ചികിത്സയിലാണെന്നും 9 പേരുടെ നില അതീവ ഗുരുതരമാണെന്നും ആരോഗ്യമന്ത്രാലയ വക്താവ് ഡോ. അബ്ദുള്ള അല്‍ സനദ് പറഞ്ഞു.

ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 6 പേര്‍ കുവൈറ്റ് സ്വദേശികളാണ്. ബംഗ്ലാദേശില്‍ നിന്നും ഈജിപ്തില്‍ നിന്നമുള്ള അഞ്ച് പേര്‍ക്ക് വീതവും നാല് പാകിസ്ഥാനികള്‍ക്കും നേപ്പാള്‍, ചൈന, അഫ്ഗാനിസ്ഥാന്‍, ഇറാന്‍, ഫിലിപ്പീന്‍സ്, ലെബനോന്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള ഓരോരുത്തര്‍ക്കുമാണ് ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചത്.

kuwait covid
Advertisment