Advertisment

കുവൈറ്റില്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തി കഴിഞ്ഞ ദിവസം രാജ്യം വിട്ടത് 2700 ഫിലിപ്പൈന്‍ പ്രവാസികള്‍

New Update

കുവൈറ്റ് : കുവൈറ്റില്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തി കഴിഞ്ഞ ദിവസം രാജ്യം വിട്ടത് 2700 ഫിലിപ്പൈന്‍ പ്രവാസികളെന്ന് റിപ്പോര്‍ട്ട്. അതെസമയം പതിനായിരത്തോളം അനധികൃത കുടിയേറ്റക്കാര്‍ രാജ്യത്തുള്ളതായാണ് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കുന്നത്. ഏപ്രില്‍ 1 മുതല്‍ 30 വരെയാണ് ഇഖാമ നിയമലംഘകര്‍ക്ക് പിഴയോ ജയില്‍ ശിക്ഷയോ കൂടാതെ രാജ്യം വിടാന്‍ പൊതുമാപ്പ് അനുവദിച്ചിരിക്കുന്നത്.

Advertisment

publive-image

ടിക്കറ്റും താമസസൗകര്യങ്ങളുമടക്കമാണ് കുവൈറ്റ് സര്‍ക്കാര്‍ ജലീബ്, ഫര്‍വാനിയ എന്നിവടങ്ങളില്‍ രേഖകള്‍ ശരിയാക്കാനായി നിയമലംഘകര്‍ക്കായുള്ള കേന്ദ്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

ഏപ്രില്‍ 11 മുതല്‍ 15 വരെയാണ് ഇന്ത്യാക്കാര്‍ക്ക് സമയം അനുവദിച്ചിരിക്കുന്നത്. പാസ്‌പോര്‍ട്ട് കൈവശമില്ലാത്തവര്‍ക്ക് ഔട്ട്പാസ്സ് ശരിയാക്കുന്നതിനു രാജ്യത്തിന്റെ വിവിദ ഭാഗങ്ങളിലായി വാളണ്ടിയര്‍മാരെ നിയോഗിച്ചതായി കുവൈറ്റ് ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.

kuwait kuwait latest
Advertisment