Advertisment

അന്ന് കുവൈറ്റിനെ പിടിച്ചുകുലുക്കിയ മറ്റൊരു കൊലപാതകം നടന്നിരുന്നു, എന്റെ വിധിയും അതുതന്നെയെന്ന് ഞാന്‍ ഭയന്നു, അതിനാലാണ് മകളുടെ മരണം ഞാന്‍ ഒളിച്ചുവച്ചത്; സാല്‍മിയ കൊലപാതകക്കേസില്‍ പ്രതിയായ അമ്മയ്ക്ക് ജാമ്യം, വെളിപ്പെടുത്തല്‍ ഇങ്ങനെ

New Update

കുവൈറ്റ്: കുവൈറ്റിലെ സാല്‍മിയ കൊലപാതകക്കേസില്‍ പ്രതിയ്ക്ക് ജാമ്യം. പബ്ലിക് പ്രോസിക്യൂഷൻ പ്രതിയെ 21 ദിവസത്തേയ്ക്ക്‌ റിമാന്‍ഡ് ചെയ്യാന്‍ ആവശ്യപ്പെട്ടെങ്കിലും തടങ്കൽ പുതുക്കാൻ വിസമ്മതിച്ച ജഡ്ജി ഉപാധികളോടെ ജാമ്യം നൽകുകയായിരുന്നു.

Advertisment

publive-image

സാൽമിയയിൽ കുറ്റകൃത്യം നടന്ന് 5 വർഷത്തിന് ശേഷമാണ് ജീര്‍ണിച്ച മൃതദേഹം കണ്ടെത്തിയത്‌. സംഭവത്തില്‍ മകളെ കൊലപ്പെടുത്തിയ മാതാവിന് രണ്ട് കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. എന്നാൽ അവർ മകളെ കൊന്നുവെന്ന കുറ്റവും രണ്ടാമത്തെ കുറ്റവും നിഷേധിച്ചു,

അന്വേഷണത്തിനിടെ പ്രതി പറഞ്ഞതായ മൊഴിയാണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്‌. "ഞാൻ എന്റെ മകളെ കൊന്നിട്ടില്ല, അവളെ പുറത്തുപോകുന്നതിൽ നിന്ന് തടഞ്ഞതാണ്, അവൾ ഭക്ഷണം കഴിക്കാൻ വിസമ്മതിക്കുകയും മരിക്കുകയും ചെയ്തു.

ഇത്രയും വർഷമായി മൃതദേഹം ജീർണിച്ചിട്ടും അധികാരികളെ അറിയിക്കുകയോ സംസ്‌കരിക്കുകയോ ചെയ്യാത്തതിന്റെ കാരണത്തെക്കുറിച്ച് കുറ്റാരോപിതയായ അമ്മ മറുപടി പറഞ്ഞു:

“എന്റെ മകൾ മരിച്ച ദിവസം കുവൈറ്റിനെ പിടിച്ചുകുലുക്കിയ ഒരു പ്രസിദ്ധമായ കേസുണ്ടായിരുന്നു. ഒരു വേലക്കാരി തന്റെ തൊഴിലുടമയുടെ മകളെ കൊല്ലുകയും പ്രതി പിടിക്കപെടുകയും ചെയ്തിരുന്നു. എന്റെ വിധി ഇങ്ങനെയാകുമെന്ന് ഞാൻ ഭയപ്പെട്ടു, ഇത് മൂലമാണ് മകളുടെ മരണം ഒളിപ്പിച്ചു വെച്ചത് എന്നാണ് മാതാവ് നൽകിയ മൊഴി.

murder case
Advertisment