Advertisment

കാലാവസ്ഥാ മുന്നറിയിപ്പ് : കുവൈറ്റില്‍ സ്കൂളുകള്‍ക്ക് ഞായറാഴ്ച അവധി പ്രഖ്യാപിച്ചു

New Update

publive-image

കുവൈറ്റ് : കാലാവസ്ഥാ മുന്നറിയിപ്പുകളെ തുടര്‍ന്ന്‍ കുവൈറ്റിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി പ്രഖ്യാപിച്ചു. രണ്ടു ദിവസമായി പെയ്യുന്ന മഴ ഞായറാഴ്ചയും തുടരുമെന്ന മുന്നറിയിപ്പുകളെ തുടര്‍ന്നാണ്‌ തീരുമാനം. അതേസമയം പ്രധാനാധ്യാപകരും സഹ പ്രധാനാധ്യാപകരും സ്കൂളില്‍ ഹാജരാകണമെന്ന് നിര്‍ദേശമുണ്ട്. കഴിഞ്ഞ ദിവസം കനത്ത മഴയില്‍ പല ഭാഗങ്ങളിലും വെള്ളം ഉയരുകയും റോഡുകള്‍ വെള്ളത്തില്‍ മുങ്ങി ഗതാഗതം തടസപ്പെടുകയും ചെയ്തിരുന്നു.

kuwait
Advertisment