Advertisment

കുവൈറ്റിലെ വ്യവസായ മേഖലകളില്‍ നടന്ന സുരക്ഷാ പരിശോധനയില്‍ 232 പേര്‍ പിടിയില്‍

New Update

കുവൈറ്റ്‌ : കുവൈറ്റിലെ വ്യവസായ മേഖലകളില്‍ നടന്ന സുരക്ഷാ പരിശോധനയില്‍ 232 പേര്‍ പിടിയില്‍ . ബനീ​ദ്​ അ​ൽ​ഗാ​ർ, ഷര്‍ഖ്‌ ​, അ​ഹ്​​മ​ദി വ്യ​വ​സാ​യ മേ​ഖ​ല എ​ന്നി​വി​ട​ങ്ങ​ളി​ലാണ് നിയമലംഘനം നടത്തിയവരെ പിടികൂടിയത്‌.

Advertisment

publive-image

ലൈ​സ​ൻ​സി​ല്ലാ​​തെ വാ​ഹ​ന​മോ​ടി​ച്ച 75 പേ​ർ, താ​മ​സ നി​യ​മം ലം​ഘി​ച്ച 12 പേ​ർ, ഒ​മ്പ​ത്​​ ക്രി​മി​ന​ൽ കേ​സ്​ പ്ര​തി​ക​ൾ, 11 സി​വി​ൽ കേ​സ്​ പ്ര​തി​ക​ൾ, 21 ഒ​ളി​ച്ചോ​ട്ട കേ​സു​ക​ളി​ലെ പ്ര​തി​ക​ൾ, തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളൊ​ന്നും കൈ​വ​ശ​മി​ല്ലാ​തി​രു​ന്ന 99 പേ​ർ, ര​ണ്ട്​ മ​ദ്യ​ക്കേ​സ്​, രാ​ജ്യ​ത്ത്​ അ​ന​ധി​കൃ​ത​മാ​യി പ്ര​വേ​ശി​ച്ച ഒ​രാ​ൾ എ​ന്നി​ങ്ങ​നെ​യാ​ണ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.

സ​മാ​ന്ത​ര​മാ​യി ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ നാ​ല്​ വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. 900 പേ​രെ പ​രി​ശോ​ധി​ച്ച​തി​ൽ​നി​ന്നാ​ണ്​ 232 പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.

 

kuwait kuwait latest
Advertisment