കുവൈറ്റിലെ യുവ മലയാളി സംവിധായകന്റെ ഹ്രസ്വ ചിത്രം ” ഐ ഏം ഫ്രീ റൈറ്റ് നവ് ” യൂട്യൂബിൽ ശ്രദ്ധേയമാകുന്നു

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Wednesday, June 13, 2018

യുവ മലയാളി സംവിധായകൻ രാജേഷ് കെ ആർ സംവിധാനം ചെയ്ത “ഐ ഏം ഫ്രീ റൈറ്റ് നവ് ” എന്ന ഹ്രസ്വചിത്രം യുവ തലമുറയ്ക്ക് ജീവന കലയുടെ സന്ദേശവും ദിശാബോധവും എത്തിക്കുന്നു ഈ ഹ്രസ്വ ചിത്രത്തിലൂടെ. യൗവനത്തിന് ഒരു മുതൽകൂട്ടും തിരിച്ചറിവും നൽകാൻ സഹായിക്കുന്നു .

മയക്ക് മരുന്നിനടിമയായ ഒരു യുവാവ് തന്റെ പൂർവ ജീവിതാനുഭവങ്ങളെ ഉൾക്കൊണ്ട് പരിണാമത്തിൽ കൂടെ ജീവിതത്തിന്റെ പൂർണതയെ അറിയുന്നതാണ് കഥാതന്തു.

ലഹരിയിൽ അടിമപ്പെട്ട സമൂഹത്തിന് നവജീവിതത്തിലേക്ക് ഒരു കാഴ്ചപ്പാട് സംവിധായകൻ രാജേഷ് കെ ആർ ഈ ഹ്രസ്വ ചിത്രത്തിൽ നൽകുന്നു. പ്രേക്ഷകരുടെ നിർണ്ണയങ്ങൾക്കും അപ്പുറത്ത് ആഖ്യാന സമാപ്തിയിൽ എത്തിച്ചിരിക്കുന്നത് കേവലം ഒൻപത് മിനിറ്റ് കൊണ്ടാണ്.

പ്രശസ്ത നാടകാചരൃൻ ബാബു ചാക്കോള , ശോഭ നായർ , രാജേഷ് കെ ആർ , സാംകുട്ടി തോമസ് , അനീഷ് ഫിലിപ്പ് , ടോണി പൗലോസ്, ജൈൻ ജോസ്,അനൂപ് കർത്ത, ഷഹീർ, രാധാകൃഷ്ണൻ, ഗോപിനാഥ് മണി, ധർമരാജൻ,വിവേക് കോലി,ശചിന്ദ്ര ഷെട്ടി,സാംജി ജോൺ,ലിബിൻ ദേവസ്യ, മോഹൻ എന്നിവർ അഭിനയിച്ചിരിക്കുന്നു.

ശചീന്ദ്ര ഷെട്ടിയാണ് നിർമാണം. ഛായാഗ്രഹണം അനൂപ് കർത്ത , എഡിറ്റിംഗ് രാഹുൽ രാഘവ് , പാശ്ചാത്തല സംഗീതം ടോണി ജോൺസ് എന്നിവർ പിന്നണിയിൽ പ്രവർത്തിച്ചു.

×