Advertisment

എസ്എംസിഎ സാല്‍മിയ ഏരിയ അംഗം ജോണി ഏബ്രഹാം തറപ്പിലിന്റെ മാതാവ് മേഴ്‌സി ഏബ്രഹാം നിര്യാതയായി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്‌ : എസ്എംസിഎ സാൽമിയ ഏരിയ സിഎംസി അംഗവും, സെൻട്രൽ ബാലദീപ്തി കോർഡിനേറ്ററും സെൻറ്. ജോസഫ് ഫാമിലി യൂണിറ്റ് സജീവ അംഗവുമായ ജോണി ഏബ്രഹാം തറപ്പിലിന്റെ മാതാവ്‌ മേഴ്സി ഏബ്രഹാം (83 ) നിര്യാതയായി.

Advertisment

publive-image

സംസ്‌ക്കാര ശുശ്രൂഷകള്‍ നാളെ 11 മണിക്ക് ആരംഭിക്കും.സംസ്‌കാരം ഇടവക ദേവാലയമായ പാലാ രൂപത മരങ്ങാട്ടുപള്ളി സെന്റ് ഫ്രാൻസീസ് അസ്സീസി പള്ളി സെമിത്തേരിയിൽ നടത്തപ്പെടുന്നതാണ്. പരേതയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നതായി എസ്എംസിഎ അറിയിച്ചു.

ജോണി ഏബ്രഹാം സെൻട്രൽ കമ്മിറ്റി ട്രഷറർ, സാൽമിയ ഏരിയ കമ്മിറ്റി കൺവീനർ തുടങ്ങി എസ്എംസിഎയുടെ മറ്റു പല ഭാരവാഹിത്വങ്ങൾ നിർവഹിക്കുകയും, നിലവിൽ സെൻട്രൽ ബാലദീപ്തി കോർഡിനേറ്ററായും മലയാളം മിഷൻ അദ്ധ്യാപകനായും പ്രവർത്തിക്കുന്നു.

പ്രാർത്ഥനയും അനുശോചനങ്ങളും ജോണിയുടെ (9983 1902) എന്ന നമ്പറിൽ അറിയിക്കാവുന്നതാണ്.

kuwait smca
Advertisment