അന്നത്തിനായി കേഴുന്ന മര്‍ത്യനെ
തിന്നു തിമാര്ത്തവര്‍ കൊല്ലുന്ന നാട്
അന്നം കൊടുക്കുന്ന മര്‍ത്യനെ
വെട്ടി വെട്ടി കൊല്ലുന്ന നാട്
സ്വന്ത മകനെ കൊന്നിട്ട് പിന്നെയും
ച്ചുട്ടെരിച്കുന്നോരീ തായ തന്‍ നാട്
മാറിലെ ചൂടിനാല്‍ പൂണ്ടു കിടന്നവന്‍
തായയെ ചാരമാക്കിടും നാട്
പോറ്റി വളര്‍ത്തിയ മാതാപിതാക്കളെ
പോറ്റുക ഇല്ലെന്നു ശഠിക്കുന്ന മക്കള്‍
സ്വന്ത ഭവനത്തിന്‍ വാതിലുകളവര്‍
കൊട്ടി അടച്ചു തെരുവിലുമാക്കി
നൊന്തു പ്രസവിച്ച ചോര കുഞ്ഞിനെ
നൊമ്പരമില്ലാതെ തെരുവില്‍ തള്ളുന്ന നാട്
തെരുവില്‍ അലയുന്ന പയ്യിനായ്
അടിപിടി കൂടുന്ന കാലമിതയ്യോ
രാഷ്ടിയ കോമരം ചെന്‍ നാക്ക് നീട്ടി
ചെഞ്ചോര നക്കി കുടിക്കുന്ന നാട്
കൊല്ലുന്ന നാട് , തല്ലുന്ന നാട്
കൊന്നിട്ടു തെല്ലുമേ വ്യസനമില്ലാത്ത നാട്
അമ്മ മുത്തശി പെങ്ങള്‍ മകളെല്ലാം
വെറും" പെണ്ണ്" മാത്രമായി മാറുന്ന നാട്
ബന്ധങ്ങളും സ്വന്തങ്ങളും എല്ലാം
"ഫോണ്‍ " അത് തന്നില്‍ മുങ്ങി പോയൊരു നാട്
വയലും പുഴയും തോടും തൊടിയും
വേണ്ടെന്നു ചൊല്ലുന്ന നാട്
മഴയും വനവും ഇല്ലെങ്കിലും
മര്‍ത്യന്‍ വളരും എന്ന് കരുതുന്ന നാട്
ഇതെന്‍റെ നാട് ഇതെന്‍റെ നാട്
ഇത് സാത്താന്റെ നാട് സാത്താന്‍ തന്‍ നാട്