Advertisment

കുവൈറ്റില്‍ ഇറാനില്‍ നിന്നുള്ള കപ്പലുകള്‍ക്കും നിരോധനം

New Update

കുവൈറ്റ്‌ : കുവൈറ്റില്‍ ഇറാനില്‍ നിന്നുള്ള കപ്പലുകള്‍ക്കും നിരോധനം . ഇറാനിൽ കോവിഡ്-19 സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഷുവൈഖ്, ദോഹ, ഷുഐബ തുറമുഖങ്ങളിൽ നിരോധനം ഏർപ്പെടുത്തിയതെന്ന് തുറമുഖ അതോറിറ്റി അറിയിച്ചു.

Advertisment

publive-image

അതേസമയം ഇറാനിൽനിന്ന് ഒഴിപ്പിച്ചുകൊണ്ടുവന്ന സ്വദേശികൾ പൂർണ ആരോഗ്യവാന്മാരാണെന്ന് കുവൈത്ത് ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ.ബാസിൽ അൽ സബാഹ് പറഞ്ഞു.

വൈദ്യപരിശോധന നടത്തി ആരോഗ്യം ഉറപ്പുവരുത്തിയ ശേഷമാണ് പുറത്തുവിട്ടത്. 800ലേറെ സ്വദേശികളെയാണ് ഇറാനിൽനിന്ന് കുവൈത്തിൽ എത്തിച്ചത്. കുവൈറ്റിൽ നിന്നും ഇറാനിലേക്കുള്ള വിമാന സർവീസ് കഴിഞ്ഞ ദിവസം നിർത്തിവച്ചിരുന്നു.

kuwait kuwait latest
Advertisment