Advertisment

കൊറോണ : കുവൈറ്റില്‍ ദക്ഷിണ കൊറിയ , തായ്‌ലൻഡ്, ഇറ്റലി എന്നീ രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവ്വീസ്‌ താൽക്കാലികമായി നിർത്തി വെച്ചു

New Update

കുവൈറ്റ് : കുവൈറ്റില്‍ ദക്ഷിണ കൊറിയ , തായ്‌ലൻഡ്, ഇറ്റലി എന്നീ രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവ്വീസ്‌ താൽക്കാലികമായി നിർത്തി വെച്ചു.കൊറോണ വൈറസ്‌ ബാധ തടയുന്നതിന്റെ ഭാഗമായി ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശത്തെ തുടർന്നാണു സിവിൽ ഏവിയേഷൻ അതോറിറ്റി തീരുമാനം പ്രഖ്യാപിച്ചത്‌.

Advertisment

publive-image

നിലവിൽ ഈ രാജ്യങ്ങളിൽ കഴിയുന്ന കുവൈറ്റ് താമസ രേഖയുള്ളവർക്കും സന്ദർശ്ശക വിസയിൽ വരാനിരിരിക്കുന്നവർക്കും രാജ്യത്തേക്ക്‌ പ്രവേശന വിലക്ക്‌ ഉണ്ടായിരിക്കുന്നതാണ്‌. ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്ക്‌ പുതിയ വിസ അനുവദിക്കുന്നതും നിർത്തലാക്കിയതായി സിവിൽ ഏവിയേഷൻ അധികൃതർ വ്യക്തമാക്കി.

എന്നാൽ ഈ രാജ്യങ്ങളിൽ കഴിയുന്ന കുവൈറ്റ് സ്വദേശികളെ രാജ്യത്ത്‌ ഇറങ്ങുന്ന മുറക്ക്‌ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക്‌ മാറ്റുന്നതാണ്‌. കൊറോണ വൈറസ്‌ ബാധ തടയുന്നതിന്റെ ഭാഗമായി ചൈന , ബാംഗോക്ക്‌ , ഇറാൻ , ഇറാഖ്‌ എന്നീ രാജ്യങ്ങളിലെക്കും തിരിച്ചുമുള്ള വിമാന സർവ്വീസ്‌ കുവൈറ്റ് കഴിഞ്ഞ ദിവസങ്ങളിൽ നിർത്തലാക്കിയിരുന്നു.ഈ രാജ്യങ്ങളിൽ കഴിയുന്നവർക്ക്‌ പ്രവേശന വിലക്കും ഏർപ്പെടുത്തിയിരുന്നു

kuwait kuwait latest
Advertisment