കുവൈത്ത്: കാറില്‍ യാത്ര ചെയ്യവെ നഷ്ടപ്പെട്ട വിലപ്പെട്ട രേഖകളും പണവും ബാങ്ക് കാര്‍ഡുകളും ഫിലിപ്പൈന്‍ കുടുംബത്തിന് തിരികെ നല്കി കുവൈറ്റ് ടാക്സി ഡ്രൈവര്‍.
ആറാം തീയ്യതി രാത്രി 8 മണിയ്ക്ക് അനിൽ വർക്കലയുടെ ടാക്സിയിൽ യാത്ര ചെയ്ത ഫിലിപ്പിനോ കുടുംബത്തിന്റെ വിലപ്പെട്ടരേഖകളും, പണവും, ബാങ്ക്കാർഡുകളും അടങ്ങുന്ന പേഴ്സാണ് ടാക്സിയിൽ നഷ്ടപ്പെട്ടത്. രാത്രി 9 മണിയോടെ ടാക്സി വാഹനം നിർത്തി അനിൽ റൂമിൽ പോയി.
രാവിലെ 6: 30 ന് ടാക്സി വൃത്തിയാക്കുമ്പോൾ വാഹനത്തിൽ നിന്നും ഡ്രൈവർക്ക് പേഴ്സ് ലഭിക്കുന്നത്. അപ്പോൾ തന്നെ ടാക്സി സംഘടയായ യാത്രാ കുവൈത്ത് വാട്സാപ് ഗ്രൂപ്പിൽ അറിയിക്കുകയും സംഘടനാ പ്രവർത്തകർ വിവിധ മണി എക്സേഞ്ചുകൾ വഴിയും ഗ്രൂപ്പുകൾ വഴിയും സിവിൽ ഐഡി നമ്പർ നൽകി ഉടമയുടെ ഫോൺ നമ്പർ കണ്ടെത്തി തിരികെ നൽകുകയും ചെയ്തു.
കഴിഞ്ഞ 5 മാസക്കാലമായി തൊഴിലില്ലാതെ യാതൊരു വരുമാനവും ഇല്ലാതെ വിഷമാവസ്ഥയിൽ കഴിഞ്ഞിരുന്ന കുവൈറ്റിലെ ടാക്സി ഡ്രൈവർ അനിൽ വർക്കലയുടെ ഈ സത്യസന്ധമായ പ്രവർത്തി കുവൈറ്റിലെ ടാക്സി ഡ്രൈവർമാർക്ക് മാതൃകയും അഭിമാനവുമാണ്.