Advertisment

അമിതവണ്ണമുള്ളവരുടെ എണ്ണം കുവൈറ്റില്‍ വര്‍ധിക്കുന്നു; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ അമിതവണ്ണമുള്ള ജനങ്ങളുടെ എണ്ണം വര്‍ധിക്കുകയാണെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് മുന്നറിയിപ്പുമായി അല്‍ അമിരി ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് എന്‍ഡോക്രൈനോളജിസ്റ്റും കുവൈറ്റ് ഒബെസിറ്റി അസോസിയേഷന്‍ വൈസ് പ്രസിഡന്റുമായ ഡോ. അസ്രാര്‍ അല്‍ സയിദ് ഹാഷിം മുന്നറിയിപ്പ് നല്‍കി. അമിതവണ്ണത്തില്‍ ഗള്‍ഫ് മേഖലയില്‍ കുവൈറ്റ് ഒന്നാമതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മുതിര്‍ന്നവരില്‍ 38 ശതമാനം പേരിലും കുട്ടികളിലും കൗമാരക്കാരിലും 50 ശതമാനം പേരിലും അമിതവണ്ണം കണ്ടുവരുന്നതായി അദ്ദേഹം പറഞ്ഞു. പ്രമേഹം, ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങിയ നിരവധി രോഗങ്ങള്‍ക്ക് ഇത് കാരണമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടാതെ അമിതവണ്ണമുള്ളവരെ മാനസികവും സാമൂഹികവുമായ പ്രശ്‌നങ്ങള്‍ അലട്ടാമെന്നും അദ്ദഹം പറയുന്നു.

അമിതവണ്ണമുള്ളവരില്‍ വാക്‌സിന്‍ സ്വീകരിച്ചതിനു ശേഷം ആന്റിബോഡികളുടെ രൂപീകരണം സാധാരണ മനുഷ്യരെ അപേക്ഷിച്ച് കുറവാണെന്ന് അടുത്തിടെ ഒരു പഠനം കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു.

Advertisment