കുവൈറ്റ്‌ തിരുവനന്തപുരം ജില്ലാ പ്രവാസി അസോസിയേഷൻ ഓഖി ദുരിതാശ്വാസ ഫണ്ട്‌ വിതരണം ചെയ്തു

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Monday, April 16, 2018

കുവൈറ്റ്‌ : തിരുവനന്തപുരം ജില്ലാ പ്രവാസി അസോസിയേഷൻ (TRAK) സമാഹരിച്ച Oഓഖി ദുരതാശ്വാസ ഫണ്ട്‌ തിരുവനന്തപുരം തുമ്പ ഇടവക യിൽ വച്ച് വിതരണം ചെയ്യുകയുണ്ടായി.

ഫാദർ ശ്രീമാൻ അശ്വിൻ ജോസെഫിന്റെ അധ്യക്ഷതയിൽ നടന്ന ലളിത മായ ചടങ്ങിൽ ചെയർമാൻ എംഎ ഹിലാൽ വിതരണം ചെയ്തു . ട്രെഷരർ കെആര്‍ ബൈജു നേതൃത്വം നൽകി . കൌൺസിൽ സെക്രട്ടറി യോഹന്നാൻ നന്ദി പറഞ്ഞു. ഇടവകയുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു

തിരുവനന്തപുരം ജില്ലാ പ്രവാസി അസോസിയേഷൻ പ്രസിഡന്റ്‌ സുഭാഷ് , എംഎ നിസാം, നാട്ടിലെ സന്നദ്ധ സംഘടനകളുമായും ഇടവക വികാരി അച്ഛനും ആയി സഹകരിച്ചു അർഹത പെട്ടവരെ തിരഞ്ഞെടുക്കുന്നതിന് നേതൃത്വം നൽകി.

×