Advertisment

കുവൈത്തില്‍ ട്രാഫിക് നിയമം തെറ്റിച്ചാല്‍ ഇനി മുതല്‍ കടുത്ത നടപടി: ട്രാഫിക് നിയമലംഘനം കണ്ടെത്തിയാല്‍ അത് ഫോട്ടോയെടുത്ത് വാട്ട്‌സ്ആപ്പ് വഴി ജനറൽ ട്രാഫിക് ഡയറക്ടറേറ്റിന് അയയ്ക്കാം

New Update

publive-image

കുവൈത്ത് സിറ്റി : ട്രാഫിക് നിയമം തെറ്റിച്ചാല്‍ ഇനി മുതല്‍ കടുത്ത നടപടിയെന്ന് കുവൈത്തില്‍ ട്രാഫിക് അധികൃതര്‍. ട്രാഫിക് നിയമലംഘനം കണ്ടെത്തിയാല്‍ അത് ഫോട്ടോയെടുത്ത് വാട്ട്‌സ്ആപ്പ് വഴി ജനറൽ ട്രാഫിക് ഡയറക്ടറേറ്റിന് അയയ്ക്കാനുള്ള സൗകര്യവും അധിക്യതർ ഒരുക്കും.

റെഡ് സിഗ്നല്‍ മറികടക്കുക, മറ്റുള്ളവരുടെ ജീവനോ സ്വത്തിനോ അപകടമുണ്ടാകും വിധം അശ്രദ്ധമായി വാഹനം ഓടിക്കുക, പൊതുനിരത്തുകളില്‍ വാഹനം കൊണ്ടുള്ള അഭ്യാസപ്രകടനം, വണ്‍വേ തെറ്റിക്കല്‍, സ്വകാര്യവാഹനങ്ങളുപയോഗിച്ചു ടാക്സി സര്‍വീസ് നടത്തല്‍ തുടങ്ങിയ നിയമലംഘങ്ങള്‍ക്ക് 500 ദിനാര്‍ വരെ പിഴയും മൂന്നു മാസം തടവും അനുഭവിക്കേണ്ടി വരിക.

ഡ്രൈവിങിനിടെ മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് ഉപയോഗിക്കുന്നവരെ കണ്ടെത്തുവാന്‍ രാജ്യത്തെ റോഡുകളിൽ പട്രോളിംഗ് ടീമുകളെ സജ്ജീകരിച്ചതായും റോഡുകളില്‍ ഘടിപ്പിച്ച ക്യാമറകള്‍ വഴി അത്തരക്കാരെ നിരീക്ഷിക്കുമെന്നും ട്രാഫിക് അധികൃതര്‍ അറിയിച്ചു.

Advertisment