Advertisment

കുവൈറ്റിൽ ട്രാഫിക് നിയമങ്ങൾ ലംഘിച്ച 15 പേരെ അറസ്റ്റ് ചെയ്തു; 23 വാഹനങ്ങൾ കസ്റ്റഡിയിൽ

New Update

കുവൈറ്റ് സിറ്റി: ഗതാഗത നിയമങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി കുവൈറ്റിൽ അധികൃതർ നടത്തിയ പരിശോധനയിൽ 23 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. ഡ്രൈവര്മാരായ 15 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ട്രാഫിക് നിയന്ത്രണവും അശ്രദ്ധമായി വാഹനമോടിച്ചു അപകടം വരുത്തുന്നത് ഒഴിവാക്കാനുമായി ഉദ്ദേശിച്ചാണ് നടപടിയെന്ന് പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി വകുപ്പ് വിശദീകരിച്ചു .

അശ്രദ്ധമായി വാഹനം ഓടിക്കുന്നത് തടയാൻ എല്ലാ മേഖലകളിലും ഇങ്ങനെയുള്ള പരിശോധന തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. റോഡ് ഉപയോക്താക്കൾക്ക് അപകടം വരാതിരിക്കാൻ നിയമങ്ങൾ പാലിക്കുക, പരോക്ഷമായ ട്രാഫിക് ലംഘനങ്ങൾക്ക് മുന്നറിയിപ്പ് നൽകുക, ട്രാഫിക് നിയന്ത്രണം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങൾ മുൻ നിർത്തി ക്യാമ്പയിൻ നടത്തുമെന്നും അധികൃതർ അറിയിച്ചു. എല്ലാ വിഭാഗം മാധ്യമങ്ങളെയും ഇത് സംബന്ധിച്ച ബോധവത്കരണത്തിനായി പ്രയോജനപ്പെടുത്തുമെന്നും പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ സെക്യൂരിറ്റി വകുപ്പ് വിശദീകരിച്ചു .

Advertisment