Advertisment

വിനോദ സഞ്ചാര മേഖലയില്‍ സഹകരണം ശക്തിപ്പെടുത്താന്‍ കുവൈറ്റും ഖത്തറും തമ്മില്‍ ധാരണ

New Update

കുവൈറ്റ് : വിനോദ സഞ്ചാര മേഖലയില്‍ സഹകരണം ശക്തിപ്പെടുത്താന്‍ കുവൈറ്റും ഖത്തറും തമ്മില്‍ ധാരണയായി. ഇതു സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മില് കരാര്‍ ഒപ്പുവെച്ചു .കരാറിൽ കുവൈറ്റ് ടൂറിസം വകുപ്പ് അസി. അണ്ടർ സെക്രട്ടറി ജാസിം അൽ ഹബീബും ഖത്തർ ടൂറിസം ജനറൽ കമ്മിഷൻ ആക്ടിങ് ചെയർമാൻ ഹസ്സൻ അൽ ഇബ്രാഹിമുമാണ് ഒപ്പുവച്ചത്.

Advertisment

publive-image

വൈദഗ്ധ്യവും വിവരങ്ങളും പരസ്പരം കൈമാറാൻ കരാറിൽ വ്യവസ്ഥയുണ്ട്. ഖത്തറിലെയും കുവൈത്തിലെയും വിനോദസഞ്ചാര മേഖലകളെക്കുറിച്ചുള്ള പരസ്യങ്ങൾ, പ്രഖ്യാപനങ്ങൾ, പദ്ധതികൾ തുടങ്ങിയവ ഇരുരാജ്യങ്ങളും തമ്മിൽ കൈമാറും.

ഇരുരാജ്യങ്ങളും തമ്മിൽ കാലങ്ങളായി തുടരുന്ന സഹകരണപാതയിൽ ശക്തമായ ഇടം നൽകുന്നതാണ് പുതിയകരാർ എന്നു ഖത്തർ പ്രതിനിധി ഹസ്സൻ അൽ ഇബ്രാഹിം പറഞ്ഞു.

kuwait kuwait latest
Advertisment