Advertisment

കുവൈറ്റില്‍ മേയ് 31 മുതല്‍ വൈകിട്ട് ആറു മുതല്‍ രാവിലെ ആറു വരെ ഭാഗിക കര്‍ഫ്യൂ; ജലീബിലും മഹബൂലയിലും പുറമേ നാല് സ്ഥലങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി; വിശദവിവരങ്ങള്‍ ഇങ്ങനെ

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ മേയ് 31 മുതല്‍ ഭാഗിക കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. വൈകിട്ട് 6 മുതല്‍ രാവിലെ 6 വരെയായിരിക്കും കര്‍ഫ്യൂ.

ജലീബ് അല്‍ ഷൂയൂഖ്, മഹബൂല, ഫര്‍വാനിയ, ഖൈത്താന്‍, ഹവല്ലി, മൈതാന്‍ ഹവല്ലി എന്നീ പ്രദേശങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി.

മേയ് 31 മുതല്‍ രാജ്യം സാധാരണ നിലയിലേക്ക് ഘട്ടം ഘട്ടമായി തിരിച്ചുവരികയാണെന്ന് പ്രധാനമന്ത്രി ഷെയ്ഖ് സബ ഖാലിദ് അല്‍ ഹമദ് അല്‍ സബ പറഞ്ഞു.

ആരോഗ്യം, സാമ്പത്തികം, മറ്റു സാമൂഹിക ഘടകങ്ങള്‍ എന്നിവയെല്ലാം പരിഗണിച്ച ശേഷമാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

ഭാഗിക കര്‍ഫ്യൂ മൂന്നാഴ്ചത്തേക്ക് ആയിരിക്കും ഏര്‍പ്പെടുത്തുക. ഈ കാലയളവില്‍ പൊതു-സ്വകാര്യ മേഖലകളില്‍ 30 ശതമാനം ജീവനക്കാരെ വച്ച് ജോലി ആരംഭിക്കാം. എല്ലാ മേഖലകളിലും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. അല്ലാത്തപക്ഷം നിയമനടപടികള്‍ നേരിടേണ്ടി വരും.

സമ്പൂര്‍ണ കര്‍ഫ്യൂവില്‍ തുടരുന്ന പ്രദേശങ്ങള്‍

  • ഫര്‍വാനിയയില്‍ 60, 120, 520, 129 എന്നീ സ്ട്രീറ്റുകള്‍ക്കിടയിലെ പ്രത്യേക ഏരിയ ഒഴിച്ച് എല്ലാ പ്രദേശത്തും
  • ഹവല്ലിയിലും അല്‍ നഗ്രയിലും മൈദാന്‍ ഹവല്ലിയിലും പൂര്‍ണമായി
  • ഖൈത്താനില്‍ 4, 6, 7, 8, 9 ബ്ലോക്കുകളില്‍
  • മഹബൂലയിലും ജലീബ് അല്‍ ഷുയൂഖിലും പൂര്‍ണമായി

പുനരാരംഭിക്കാനുള്ള പ്രവൃത്തികള്‍

  • ഇന്‍ഡസ്ട്രിയല്‍ പ്രവൃത്തികള്‍
  • ആരാധനാലയങ്ങള്‍
  • ഹോം ഡെലിവറി സര്‍വീസുകള്‍
  • ജനറല്‍ സര്‍വീസുകള്‍ (മെയിന്റനന്‍സ്, ഗ്യാസ്, ലോണ്‍ട്രി തുടങ്ങിയവ)
  • ടെലികോം
  • റെസ്‌റ്റോറന്റുകളും കഫേകളും (ഡ്രൈവ് ത്രൂ)
  • ഫുഡ് റീടെയില്‍സ് (ഗ്രോസറികള്‍, കാറ്ററിംഗ് മുതലായവ)
  • ഹോസ്പിറ്റലുകള്‍, ക്ലിനിക്കുകള്‍
  • ഗ്യാസ് സ്റ്റേഷനുകള്‍
  • വാഹന ഗാരേജുകള്‍, ഷോറൂമുകള്‍ തുടങ്ങിയവ

മൂന്നാഴ്ചത്തെ ഭാഗിക കര്‍ഫ്യൂവിന് ശേഷമുള്ള മൂന്നാം ഘട്ടത്തില്‍ പൊതു-സ്വകാര്യ മേഖലകളില്‍ 50 ശതമാനം ജീവനക്കാരെ അനുവദിക്കും. കാര്‍ റെന്റല്‍ കമ്പനികളില്‍ ഒരു കാറിന് ഒരു ഡ്രൈവര്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കാം. വെള്ളിയാഴ്ച പ്രാര്‍ത്ഥനയും അനുവദിക്കും.

നാലാം ഘട്ടത്തില്‍ ജോലിസ്ഥലത്ത് ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കും. റസ്റ്റോറന്റുകളില്‍ സാമൂഹിക അകലം പാലിച്ച് ഇരിക്കാന്‍ അനുവദിക്കും. പൊതു ഗതാഗതം പുനരാരംഭിക്കും.

അഞ്ചാമത്തേതും അവസാനത്തേതുമായ ഘട്ടത്തില്‍ 100 ശതമാനം ജീവനക്കാരെയും വച്ച് സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം. കുടുംബ കൂട്ടായ്മകളും ആഘോഷങ്ങളും അനുവദിക്കും. ക്ലബുകള്‍ക്കും ജിമ്മുകള്‍ക്കും പ്രവര്‍ത്തനം തുടങ്ങാം. എക്‌സിബിഷനുകള്‍, കായികം, സിനിമ, തിയേറ്ററുകള്‍ എന്നിവയുടെ നിരോധനം പൂര്‍ണമായി പിന്‍വലിക്കും.

Advertisment