Advertisment

കുവൈറ്റില്‍ നിന്നും ഉംറയ്ക്കു പോയി പാസ്‌പോര്‍ട്ടും യാത്ര രേഖകളും നഷ്ടപ്പെട്ട മലയാളികള്‍ അടക്കമുള്ള സംഘത്തിലെ തീര്‍ത്ഥാടകര്‍ തിരിച്ചെത്തി : ഇനിയും തിച്ചെത്താനുള്ള ഏട്ട് പേര്‍ക്ക് സ്വരാജ്യത്തേയ്ക്ക് തിരികെ പോകാനുള്ള സഹായങ്ങള്‍ ചെയ്തുനല്‍കാന്‍ ഒരുക്കമാണെന്ന് ഏജന്‍സി

New Update

കുവൈറ്റ് : കുവൈറ്റില്‍ നിന്നും ഉംറയ്ക്കു പോയി പാസ്‌പോര്‍ട്ടും യാത്ര രേഖകളും നഷ്ടപ്പെട്ട മലയാളികള്‍ അടക്കമുള്ള സംഘത്തിലെ എട്ട് പേര്‍ ഒഴികെയുള്ള തീര്‍ത്ഥാടകര്‍ തിരിച്ചെത്തി .ഇന്ന് രാവിലെ ആറുമണിയോടു കൂടിയാണ് തീര്‍ത്ഥാടക സംഘം കുവൈറ്റില്‍ തിരിച്ചെത്തിയത്.

Advertisment

കുവൈറ്റ് ബോര്‍ഡറില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തിയാണ് ഇവരെ സ്വീകരിച്ചത്.

publive-image

ഇനിയും തിരികെ എത്താനുള്ള ആളുകള്‍ക്ക് അവരവരുടെ രാജ്യത്തേയ്ക്ക് തിരിച്ചു പോകാനുള്ള നടപടിക്രമങ്ങള്‍ നടത്തിക്കൊടുക്കാന്‍ തയ്യാറാണെന്ന് ഉംറ വിസയില്‍ ഇവരെ സൗദിയിലേക്ക് കൊണ്ടു പോയ ഏജന്‍സി ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് തിരികെ കുവൈറ്റിലെത്തിയവര്‍ അറിയിച്ചു.

publive-image

പാസ്‌പോര്‍ട്ടും മറ്റ് രേഖകളും നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് മാനസികമായി ബുദ്ധിമുട്ടുകള്‍ ഉണ്ടായെങ്കിലും ഭക്ഷണത്തിനും , പാസ്‌പോര്‍ട്ട് - വിസ സംബന്ധമായ കാര്യങ്ങള്‍ക്കും അധികൃതരുടെ ഭാഗത്തുനിന്നും വളരെ നല്ല രീതിയിലുള്ള സമീപനമാണ് ഉണ്ടായതെന്ന് തീര്‍ത്ഥാടകര്‍ വ്യക്തമാക്കി.

publive-image

ജിദ്ദയിലുള്ള ഒഐസിസി ഭാരവാഹികളുടെയും മക്കയിലെ കെഎംസിസി ഭാരവാഹികളുടെയും ശക്തമായ ഇടപെടലുകള്‍ തങ്ങള്‍ക്ക് വേണ്ടി ഉണ്ടായെന്നും സാമൂഹിക പ്രവര്‍ത്തകരുടെ ശക്തമായ പിന്തുണയും തങ്ങള്‍ക്കുണ്ടായിരുന്നുവെന്നും ഇവര്‍ പറഞ്ഞു .

തങ്ങളുടെ ഏത് ആവശ്യങ്ങള്‍ക്കും സഹായിക്കാന്‍ തയ്യാറായി നാലു ദിവസത്തോളം എംബസി ഉദ്യോഗസ്ഥര്‍ തങ്ങള്‍ക്കൊപ്പം തന്നെ ഉണ്ടായിരുന്നുവെന്നും ഇവര്‍ എടുത്തുപറഞ്ഞു .

publive-image

സൗദിയില്‍ എത്തിയ ഉംറ സംഘത്തിന്റെ പാസ്‌പോര്‍ട്ട് അടങ്ങുന്ന സഞ്ചി ഹോട്ടലിലെ ജീവനക്കാരന്‍ അബദ്ധത്തില്‍ ഹോട്ടല്‍ വെയ്‌സ്റ്റിന്റെ കൂടെ നിക്ഷാപിച്ചതാണ് പാസ്‌പോര്‍ട്ടും രേഖകളും നഷ്ടപ്പെടാന്‍ കാരണമായത്.

ഏപ്രില്‍ 3ന് കുവൈറ്റില്‍ നിന്നും പുറപ്പെട്ട സംഘം 23ന് രാവിലെ 6 മണിയോടെയാണ് കുവൈറ്റില്‍ തിരിച്ചെത്തിയത്. സംഘത്തില്‍ 52 പേരാണ് ഉണ്ടായിരുന്നത്. സംഘത്തിലുണ്ടായിരുന്ന 43 ഇന്ത്യാക്കാരില്‍ 21 പേര്‍ മലയാളികളും , 5 ഈജിപ്തുകാരും , 3 ബംഗാളികളും , ഒരു പാകിസ്ഥാനിയുമാണ് ഉണ്ടായിരുന്നത്.

kuwait
Advertisment