Advertisment

കുവൈത്ത് സിറ്റി മാർത്തോമ വിബിഎസ് 2019 ന് വർണ്ണത്തിൽ ചാലിച്ച സമാപനം

New Update

കുവൈത്ത് : 14 ദിവസം നീണ്ടു നിന്ന ആയിരത്തിലധികം പേർ പങ്കെടുത്ത വി.ബി. എസ്സിന്റെ സമാപന സമ്മേളനം ഇടവക വികാരി റവ ബൈജു സാമുവേൽ ഉദ്ഘാടനം ചെയ്തു. വിബിഎസ് ഡയറക്ടർ റവ.ഷൈജു വി.എബ്രഹാം മുഖ്യസന്ദേശം നൽകി.

Advertisment

publive-image

വി. ബി.എസിൽ പങ്കെടുത്ത വിദ്യാർത്ഥി വിദ്യാർഥിനികൾ വർണ്ണപ്പൊലിമയിൽ അവതരിപ്പിച്ച കലാപരിപാടികൾ, അധ്യാപകരും സഹധ്യാപകരും ആയ 125 അംഗങ്ങൾ വേദിയിൽ അവതരിപ്പിച്ച ഗാനം സമാപന പരിപാടിയുടെ മാറ്റ് വർധിപ്പിച്ചു.

ദൈവത്തിന്റെ കരവിരുത് എന്ന വിഷയത്തെ അടിസ്ഥാനമാക്കി ജൂൺ ഒന്നാം തീയതി ആരംഭിച്ച വി. ബി.എസിൽ Friendship Day, Environmental/ Ecology day, Beauty day, Inspection day, Love feast, Cultural day Dedication day ഇങ്ങനെ ഓരോ ദിനങ്ങളായി വേർതിരിച്ചിരുന്നു.

റവ. ബൈജു സാമുവേൽ അച്ചന്റെ മേൽനോട്ടത്തിൽ ഡയറക്ടറായി തടിയൂർ ഇമ്മാനുവേൽ മാർത്തോമ്മാ ചർച്ച് വികാരി റവ.ഷൈനു വി. എബ്രഹാം നേതൃത്വം നൽകി.

ആർഷ പ്രദീപ്, സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ അഡ്വ. പി. ജോൺ തോമസ്, കൺവീനർ  റ്റിറ്റി റെജി മാമ്മൻ, ജോ.കൺവീനർ ജേക്കബ് വർഗീസ്, സെക്രട്ടറിറിനി തോമസ്, ട്രഷറർ സന്തോഷ് റ്റി. ഉമ്മൻ എന്നിവരെ കൂടാതെ 30 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ഈ വർഷത്തെ ചുക്കാൻ പിടിച്ചു.

 

Advertisment