Advertisment

കുവൈറ്റും ഇന്ത്യയും പുതിയ നയതന്ത്ര വിസ ഉടമ്പടിയില്‍ ഒപ്പുവെച്ചു

New Update

കുവൈറ്റ്  : ഇന്ത്യയും കുവൈറ്റും പുതിയ നയതന്ത്ര വിസ ഉടമ്പടിയില്‍ ഒപ്പുവച്ചു. 2019 ഫെബ്രുവരി 19-ന്  നയതന്ത്ര - സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും കൂടാതെ പ്രത്യേക പാസ്പോര്‍ട്ട്  പ്രാബല്യത്തില്‍ വന്നതോടെയാണ് ഉടമ്പടി തയ്യാറാക്കിയത്.

Advertisment

publive-image

ഉടമ്പടി പ്രകാരം ഇരു രാജ്യത്തെയും നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാര്‍ പ്രതിനിധികള്‍ക്കും ഇനി മുതല്‍ വിസ നിയന്ത്രണമില്ലാതായി. 2018 ഒക്ടോബര്‍ 31 നാണു ഇരു രാജ്യങ്ങളും തമ്മില്‍ കരാറില്‍ ഒപ്പു വച്ചത്.

ഇരു രാജ്യത്തെയും നയതന്ത്ര  സര്‍ക്കാര്‍ പ്രതിനിധികള്‍ക്കും മറ്റു രാജ്യങ്ങളിലേക്ക് പോകുന്നതിനു ട്രാന്‍സിറ്റ് യാത്രക്കും വിസ നിയന്ത്രണമുണ്ടാവില്ലെന്നും കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വക്താവ് പറഞ്ഞു.

kuwait kuwait latest
Advertisment