Advertisment

കുവൈറ്റില്‍ ഒളിച്ചോട്ടത്തിന് നാടുകടത്തുന്ന ഗാര്‍ഹിക തൊഴിലാളികളുടെ യാത്രാചിലവ് വഹിക്കുന്നതില്‍ നിന്ന് സ്‌പോണ്‍സര്‍മാരെ ഒഴിവാക്കണമെന്ന് എംപി

New Update

കുവൈറ്റ് : കുവൈറ്റില്‍ ഒളിച്ചോട്ടത്തിന് നാടുകടത്തുന്ന ഗാര്‍ഹിക തൊഴിലാളികളുടെ യാത്രാചിലവ് വഹിക്കുന്നതില്‍ നിന്ന് സ്‌പോണ്‍സര്‍മാരെ ഒഴിവാക്കണമെന്ന് അബ്ദുല്‍ ഫഹദ് എംപി .ഒളിച്ചോടുന്ന ഗാർഹികത്തൊഴിലാളികൾക്ക് അഭയം നൽകുന്നവരിൽനിന്നാകണം യാത്രാചെലവിനുള്ള തുക ഈടാക്കേണ്ടതെന്നും പാർലമെന്റിൽ നിർദേശിച്ചു.

publive-image

ഗാർഹികത്തൊഴിലാളികളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് വൻ തുക ചെലവഴിക്കേണ്ടിവരുന്നവരാണ് സ്പോൺസർമാർ. സ്പോൺസർമാരുടെ കീഴിൽ നിന്ന് ഒളിച്ചോടുന്നവരെ സം‌രക്ഷിക്കുന്നവർക്ക് പ്രയാസമൊന്നും ഇല്ലാതിരിക്കുക എന്നതും വിപരീത ഫലമാണ് ഉളവാക്കുക എന്നും അദ്ദേഹം പറഞ്ഞു.

kuwait kuwait latest
Advertisment