Advertisment

കുവൈറ്റില്‍ സ​ന്ദ​ർ​ശ​ന വീ​സ കാ​ലാ​വ​ധി​ക്കു​ ശേ​ഷ​വും അ​ന​ധി​കൃ​ത​മാ​യി രാ​ജ്യ​ത്ത് ത​ങ്ങു​ന്ന​വ​രു​ടെ സ്പോ​ൺ​സ​ർ​മാ​ർ​ക്ക് എ​തി​രെ ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കി ; കു​ടും​ബ സ​ന്ദ​ർ​ശ​ക വീ​സ​യി​ൽ എ​ത്തി​യ​വ​രാ​ണ് നി​യ​മ​ലം​ഘ​ക​രെ​ങ്കി​ൽ അ​വ​രെ സ്പോ​ൺ​സ​ർ ചെ​യ്ത ബ​ന്ധു​ക്ക​ളു​ടെ ഇ​ഖാ​മ പു​തു​ക്ക​ൽ മ​ര​വി​പ്പിക്കും

New Update

കുവൈറ്റ് : കുവൈറ്റില്‍ സ​ന്ദ​ർ​ശ​ന വീ​സ കാ​ലാ​വ​ധി​ക്കു​ശേ​ഷ​വും അ​ന​ധി​കൃ​ത​മാ​യി രാ​ജ്യ​ത്ത് ത​ങ്ങു​ന്ന​വ​രു​ടെ സ്പോ​ൺ​സ​ർ​മാ​ർ​ക്ക് എ​തി​രെ ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Advertisment

publive-image

കു​ടും​ബ സ​ന്ദ​ർ​ശ​ക വീ​സ​യി​ൽ എ​ത്തി​യ​വ​രാ​ണ് നി​യ​മ​ലം​ഘ​ക​രെ​ങ്കി​ൽ അ​വ​രെ സ്പോ​ൺ​സ​ർ ചെ​യ്ത ബ​ന്ധു​ക്ക​ളു​ടെ ഇ​ഖാ​മ പു​തു​ക്ക​ൽ മ​ര​വി​പ്പി​ക്കു​ക​യും വാ​ണി​ജ്യ സ​ന്ദ​ർ​ശ​ക വീ​സ​യാ​ണെ​ങ്കി​ൽ വീ​സ ന​ൽ​കി​യ സ്ഥാ​പ​ന​ത്തി​ലെ ഫ​യ​ലു​ക​ൾ മ​ര​വി​പ്പി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

വീ​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞും അ​ന​ധി​കൃ​ത​മാ​യി രാ​ജ്യ​ത്ത് ത​ങ്ങു​ന്ന​വ​ര്‍​ക്ക് രാ​ജ്യം വി​ട്ട​തി​ന്‍റെ രേ​ഖ സ​മ​ർ​പ്പി​ച്ചാ​ൽ മാ​ത്ര​മേ സ്പോ​ൺ​സ​ർ​മാ​രു​ടെ നി​യ​മ​പ​ര​മാ​യ ഇ​ട​പാ​ടു​ക​ൾ പു​നഃ​സ്ഥാ​പി​ക്കൂ​വെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. വീ​സ​യു​ടെ കാ​ലാ​വ​ധി അ​വ​സാ​നി​ച്ചി​ട്ടും കു​വൈ​റ്റി​ൽ 3000ലേ​റെ പേര്‍ ത​ങ്ങു​ന്ന​താ​യാ​ണ് ക​ണ​ക്കു​ക​ൾ.

kuwait kuwait latest
Advertisment