Advertisment

ചരിത്രം സൃഷ്ടിച്ചു കൊണ്ട്‌ ഒരു വാട്സപ്പ്‌ കൂട്ടായ്മ: വിജയകരമായി 6 ഫ്ലൈറ്റുകൾ കുവൈത്തിൽ നിന്നും ചാർട്ടർ ചെയ്തു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

ചാർട്ടർ ഫ്ലൈറ്റ്‌ സർവീസ്‌ നല്ല ടീം വർക്കും കൃത്യതയും കൊണ്ട്‌, 6 ഫുൾ സർവ്വീസ്‌ നടത്തിക്കൊണ്ട്‌ കെ.എൽ. കുവൈത്ത്‌ എന്ന വാട്സപ്പ്‌ കൂട്ടായ്മ ചരിത്ര നേട്ടം കൊയ്തത്‌. പൊതുമാപ്പ്‌ സേവന രംഗത്ത്‌ സ്തുത്യർഹമായ സേവനം കാഴ്ച വെച്ച്‌ പൊതുമാപ്പ്‌ സൗകര്യപ്പെടുത്തിയ എല്ലാ മലയാളികളും നാട്ടിലെത്തി എന്ന് ഉറപ്പാക്കുന്നതിലും കെ.എൽ കുവൈത്ത്‌ സജീവമായ്‌ രംഗത്ത്‌ ഉണ്ടായിരുന്നു.

Advertisment

publive-image

തസാക്കർ ട്രാവൽസ്‌, താജ്‌ അൽ ഫിന്ദാസ്‌ റെസ്റ്റൗറന്റ്‌ എന്നിവരുമായ്‌‌ ‌ ചേർന്ന് ഏറ്റവും മിതമായ നിരക്കിൽ സാധാരണക്കാരായ യാത്രക്കാർക്ക്‌ അവസരം ഒരുക്കാനും കുറഞ്ഞ എണ്ണം യാത്രക്കാർ ഉള്ള മറ്റ്‌ സംഘടനകളുമായ്‌ സഹകരിക്കാനും പണമില്ലാത്തവർക്ക്‌ സൗജന്യ ടിക്കറ്റ്‌ ഏർപ്പാടാക്കാനും എല്ലാം കെ.എൽ കുവൈത്ത്‌ വാട്സപ്പ്‌ ഗ്രൂപ്പ്‌ വളണ്ടിയർമ്മാർ രംഗത്ത്‌ ഉണ്ടായിരുന്നു.

publive-image

ജൂലൈ 3നു രാവിലെ 10:40നു കെ.എൽ കുവൈത്ത്ന്റെ 6ആമത്തേയും അവസാനത്തെയും ഫ്ലൈറ്റ്‌ സെൻഓഫ്‌ ചെയ്തു. അഡ്മിന്മാരായ സിറാജ്‌ കടക്കൽ, നിസാം കടക്കൽ, ഷാനവാസ്‌ ബഷീർ, സിതോജ്‌ കെ തോമസ്‌ , നാസർ തളിപ്പറമ്പ്‌, അബ്ദുൽ ജലീൽ എരുമേലി, മിഥുൻ വിശ്വനാഥ്‌, നൗഫൽ, ശ്യാംലാൽ, സർജ്ജിമോൻ, സമീർ, നിസാം എന്നിവർ വിവിധ സംഘടനാ ഭാരവാഹികൾ ആയ ബഷീർ ഉതിനൂർ, അനിയൻ കുഞ്ഞ്‌ പാപ്പച്ചൻ, ഷാഹുൽ ഹമീദ്‌ കൊയിലാണ്ടി , മുബാറക്ക്‌ കാമ്പ്രത്ത്‌ എന്നിവർക്കും സഹകരിച്ച മേറ്റ്ല്ലാവർക്കും നന്ദി അറിയിക്കുനു.

kuwait whatsapp
Advertisment