Advertisment

കുവൈറ്റില്‍ സിവില്‍ സര്‍വ്വീസ് കമ്മീഷനില്‍ പേര് രജിസ്റ്റര്‍ ചെയ്ത് തൊഴിലിനായി കാത്തിരിക്കുന്നത് 14828 സ്വദേശികള്‍

New Update

കുവൈറ്റ് : കുവൈറ്റില്‍ സിവില്‍ സര്‍വ്വീസ് കമ്മീഷനില്‍ പേര് രജിസ്റ്റര്‍ ചെയ്ത് തൊഴിലിനായി കാത്തിരിക്കുന്നത് 14828 സ്വദേശികള്‍ .

Advertisment

publive-image

ബിരുദാന്തര ബിരുദം നേടിയവരും, ഇന്റര്‍മീഡിയറ്റ്, എലിമെന്ററി സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ളവരാണ് പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് എന്ന് സിവില്‍ സര്‍വീസ് കമ്മീഷന്‍ പുറത്തിറക്കിയ ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു.

അതേസമയം വളരെ പഴയ ഡാറ്റാ റെക്കോര്‍ഡുകളാണുള്ളതെന്നും ഉദ്യോഗാര്‍ഥികള്‍ ഏറ്റവും പുതിയ രേഖകള്‍ ഹാജരാക്കി രജിസ്റ്റര്‍ ചെയ്യണമെന്നും സിവില്‍ സര്‍വീസ് കമ്മീഷന്‍ ആവശ്യപ്പെട്ടു.

കൂടാതെ സാങ്കേതിക യോഗ്യതയുള്ള നിരവധി പേരെ ഇന്റര്‍വ്യൂ നടത്തിയെങ്കിലും ചില ഉള്‍നാടന്‍ പ്രദേശങ്ങളിലെ എണ്ണ ഉദ്പാദന കേന്ദ്രങ്ങളില്‍ സ്വദേശി യുവാക്കള്‍ ജോലി സ്വീകരിക്കാന്‍ തയ്യാറല്ല എന്നും സിവില്‍ സര്‍വീസ് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

kuwait kuwait latest
Advertisment