Advertisment

 കുവൈത്തിൽ സമ്പൂർണ്ണ കർഫ്യൂ ഏർപ്പെടുത്തുന്നത്‌ സംബന്ധിച്ച്‌ തീരുമാനമാനമുണ്ടായില്ല

New Update

കുവൈറ്റ്‌ : കുവൈത്തിൽ ഇന്ന് പുലർച്ച വരെ നീണ്ട് നിന്ന മന്ത്രിസഭാ യോഗത്തിൽ സമ്പൂർണ്ണ കർ ഫ്യൂ ഏർപ്പെടുത്തുന്നത്‌ സംബന്ധിച്ച്‌ തീരുമാനമാനമുണ്ടായില്ല . വരും ദിവസങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്തിയതിന് ശേഷം മാത്രമേ രാജ്യത്ത്‌ വിദേശികൾ കൂടുതൽ താമസിക്കുന്ന പ്രദേശങ്ങളിൽ സമ്പൂർണ്ണ കർ ഫ്യൂ ഏർപ്പെടുത്തുവാനുള്ള തീരുമാനം ഉണ്ടാവുകയുള്ളൂ എന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.

Advertisment

publive-image

കൊറോണ വൈറസ്‌ പശ്ചാത്തലത്തിൽ രാജ്യത്തെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനും , സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന സ്വദേശികളെ പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങൾ ബാധിക്കില്ലെന്ന് ഉറപ്പ്‌ വരുത്താനും മറ്റുമുള്ള തീരുമാനങ്ങളാണു മന്ത്രിസഭ യോഗത്തിൽ പ്രധാനമായും ഉണ്ടായത് .

പ്രതിസന്ധി മൂലം കരാർ തൊഴിലാളികളുടെ ജീവിത ചെലവുകൾ നേരിടുന്നുവെന്ന് ഉറപ്പാക്കുവാനും ഇതിനായി ഇവർക്ക്‌ മിനിമം വരുമാനം ലഭ്യമാക്കാനുള്ള ആവശ്യമായ നടപടികൾ സ്വീകരിക്കുവാനും മന്ത്രിസഭാ തീരുമാനിച്ചു

kuwait kuwait latest
Advertisment