കുവൈറ്റില്‍ പ്രവാസി ഡോക്ടര്‍മാര്‍ക്ക് സ്വദേശി യുവാവിന്റെ ക്രൂരമര്‍ദ്ദനം

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Tuesday, June 25, 2019

കുവൈറ്റ് : കുവൈറ്റില്‍ പ്രവാസി ഡോക്ടര്‍മാര്‍ക്ക് സ്വദേശി യുവാവിന്റെ ക്രൂരമര്‍ദ്ദനം . കുവൈറ്റ് സിറ്റിയിലുള്ള ഒരു ക്ലിനിക്കില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാരെയാണ് സ്വദേശി മര്‍ദ്ദിച്ചത്.

ഈജിപ്ത്യന്‍ ഡോക്ടറും സൊമാലി ഡോക്ടറുമാണ് മര്‍ദ്ദനത്തിന് ഇരകളായത്. ഈജിപ്ത്യന്‍ ഡോക്ടറുമായി യുവാവ് വാക്ക് തര്‍ക്കത്തിലേര്‍പ്പെടുകയും തുടര്‍ന്ന് യുവാവിനെ ശാന്തനാക്കാന്‍ സൊമാലി ഡോക്ടര്‍ ശ്രമിക്കുകയും ചെയ്തു.

തുടര്‍ന്ന് ദേഷ്യം മൂത്ത് യുവാവ് ഇരുവരെയും മര്‍ദ്ദിക്കുകയായിരുന്നു. യുവാവിനെതിരെ ഡോക്ടര്‍മാര്‍ പരാതി നല്‍കിയിട്ടുണ്ട്.

 

×